കൊല്ലം: കൊല്ലം കളക്ട്രേറ്റിൽ ഏഴ് സ്ഥലങ്ങളിൽ ബോംബ് വച്ചതായി ഭീഷണിക്കത്ത് എഴുതിയ കേസില്‍ അമ്മയും മകനും അറസ്റ്റിൽ. മതിലിൽ സ്വദേശി ഷാജൻ ക്രിസ്റ്റഫർ, അമ്മ കൊച്ചുത്രേസ്യ എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തെ തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലിൽ സമാന രീതിയിൽ ഇവര്‍ എഴുതിയ നിരവധി ഭീഷണി കത്തുകളും കണ്ടെടുത്തു.
അടുത്തിടെയാണ് കളക്ട്രേറ്റിൽ ഏഴിടത്ത് ബോംബ് വച്ചിട്ടുണ്ടെന്ന തരത്തിലുള്ള ഭീഷണിക്കത്ത് ലഭിച്ചത്. തുടർന്ന് പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് ഷാജനെ കുറിച്ചുള്ള വിവരം അന്വേഷണ സംഘത്തിന് ലഭിക്കുന്നത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഏഴ് മൊബൈൽ ഫോൺ, പെൻഡ്രൈവുകൾ, ഹാർഡ് ഡിസ്‌ക് എന്നിവ കണ്ടെത്തി. നിരവധി ഭീഷണി കത്തുകളും ഇയാൾ തയ്യാറാക്കി വച്ചിരുന്നതായി പോലീസ് വ്യക്തമാക്കി.
മകൻ ഇത്തരത്തിൽ ഭീഷണി കത്ത് അയക്കുന്നത് സംബന്ധിച്ച് അമ്മയ്‌ക്ക് അറിവുണ്ടായിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞു. കൊച്ചുത്രേസ്യയുടെ മൊബൈൽ ഫോണിൽ നിന്നും കളക്ട്രേറ്റിലേക്ക് അയച്ച കത്തിന്റെ ഫോട്ടോ പോലീസ് കണ്ടെടുത്തു. 2016 ജൂൺ 15-ന് കലക്ട്രേറ്റിൽ സ്ഫോടനമുണ്ടായ പശ്ചാത്തലത്തിലാണ് ഭീഷണിക്കത്തിനെക്കുറിച്ച് പോലീസ് ഊർജിതമായി അന്വേഷിച്ചത്.
Post Your Comments