KeralaLatest NewsNews

വര്‍ദ്ധിപ്പിച്ച ഇന്ധന-വൈദ്യുതി-വെള്ളക്കരം പിന്‍വലിക്കണം: പിണറായി സര്‍ക്കാരിനെതിരെ ബിജെപിയുടെ പ്രതിഷേധം

സാധാരണക്കാരന്റെ നടുവൊടിക്കുന്ന പെട്രോള്‍, ഡീസല്‍ വിലയില്‍ 2രൂപയുടെ അധിക സെസ്, വര്‍ധിപ്പിച്ച വെള്ളക്കരം, വൈദ്യുതി നിരക്ക്, ഭൂമിയുടെ ന്യായവില, ഭൂനികുതി തുടങ്ങിയവ പിന്‍വലിക്കണം

കൊച്ചി: സാധാരണക്കാരന്റെ നടുവൊടിക്കുന്ന പെട്രോള്‍, ഡീസല്‍ വിലയില്‍ 2രൂപയുടെ അധിക സെസ്, വര്‍ധിപ്പിച്ച വെള്ളക്കരം, വൈദ്യുതി നിരക്ക്, ഭൂമിയുടെ ന്യായവില, ഭൂനികുതി തുടങ്ങിയവ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ബിജെപി സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. പ്രതിഷേധ മാര്‍ച്ചിന്റെ ഭാഗമായി എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നൂറു കണക്കിന് പ്രവര്‍ത്തകര്‍ കണയന്നൂര്‍ താലൂക്ക് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

Read Also: നടന്‍ ഉണ്ണി മുകുന്ദന് വേണ്ടി വ്യാജരേഖ ഹാജരാക്കിയിട്ടില്ലെന്ന് അഭിഭാഷകന്‍ സൈബി ജോസ്

കണയന്നൂര്‍ താലൂക്കിന് മുന്നില്‍ ബാരിക്കേഡ് വച്ചു മാര്‍ച്ച് തടഞ്ഞ പോലീസ്, ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കു നേരെ ജലപീരങ്കി ഉപയോഗിച്ചു. തുടര്‍ന്ന് റോഡിലിരുന്ന് പ്രതിഷേധിച്ച അഡ്വക്കേറ്റ് ബി ഗോപാലകൃഷ്ണന്‍, ഡോ. രേണു സുരേഷ്, അഡ്വക്കേറ്റ് ടി പി സിന്ധുമോള്‍,ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് ഷൈജു ഉള്‍പ്പടെയുള്ള പ്രവര്‍ത്തരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

മേനക ജംഗ്ഷനില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് ബി ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് കെ എസ്. ഷൈജു അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന സെക്രട്ടറി ഡോ. രേണു സുരേഷ്. സംസ്ഥാന വക്താവ് അഡ്വക്കേറ്റ്. ടി. പി. സിന്ധുമോള്‍ മഹിളാ മോര്‍ച്ച ദേശീയ സെക്രട്ടറി പദ്മജ എസ് മേനോന്‍ എന്നിവര്‍ സംസാരിച്ചു.

ബിജെപി ജില്ലാ വൈസ് പ്രസിഡണ്ടുമാരായ എസ്. സജി, അഡ്വക്കേറ്റ് പി. എല്‍. ബാബു, വള്ളി രവി, എന്‍.എല്‍. ജെയിംസ്, ജന. സെക്രട്ടറി എം.എ ബ്രഹ്മരാജ്, സെക്രട്ടറിമാരായ വി.കെ. ഭസിത്കുമാര്‍, അഡ്വക്കേറ്റ് പ്രിയ പ്രശാന്ത് ,യുവമോര്‍ച്ച സംസ്ഥാന ജന. സെക്രട്ടറി ദിനില്‍ ദിനേശ്, ഐടി ജില്ല കണ്‍വീനര്‍ സേതുരാജ് ദേശം, സംസ്ഥാന സമിതിയംഗം സുധ ദിലീപ്, പട്ടികജാതി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് സി.എം മോഹനന്‍, സെക്രട്ടറി മനോജ് മനക്കേക്കര, ജില്ലാ പ്രസിഡന്റ് ഷാജി മൂത്തേടന്‍, കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ് വി. എസ് സത്യന്‍, ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ.കെ വേലായുധന്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ എം.എന്‍ ഗോപി, ഡോ. ജലജ ആചാര്യ. ജില്ലാ കമ്മിറ്റിയംഗങ്ങളായ സുനില്‍ തീരഭൂമി,ടി ബാലചന്ദ്രന്‍ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button