ErnakulamLatest NewsKeralaNattuvarthaNews

ബ്രൗൺഷുഗറുമായി അസം സ്വദേശി അറസ്റ്റിൽ

അസം സ്വദേശി അബ്ദുൽ റഹ്‌മാൻ ആണ് അറസ്റ്റിലായത്

ആലുവ: ബ്രൗൺഷുഗറുമായി അസം സ്വദേശി പൊലീസ് പിടിയിൽ. അസം സ്വദേശി അബ്ദുൽ റഹ്‌മാൻ ആണ് അറസ്റ്റിലായത്. 95 ഗ്രാം ബ്രൗൺഷുഗറാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്.

Read Also : കനാലിൽ നഗ്നനായി മരിച്ചു കിടന്ന അനന്തുവിന്റേത് കൊലപാതകം: ഭാര്യയുമായി അവിഹിതമെന്നു സംശയം, അയൽവാസി അറസ്റ്റിൽ

എറണാകുളം എക്സൈസ് സ്പെഷൽ സ്ക്വാഡിന്‍റെ നേതൃത്വത്തിൽ ഡെപ്യൂട്ടി എക്സൈസ് കമീഷണറുടെ നിർദ്ദേശാനുസരണം നടത്തിയ പരിശോധനയിൽ ആലുവ ജില്ല ആശുപത്രിക്ക് സമീപത്തുനിന്നാണ് ഇയാൾ പിടിയിലായത്. കുറച്ചുദിവസമായി എക്സൈസ് ഷാഡോ ടീമും കമീഷണർ ടീം അംഗങ്ങളും ഇയാളെ നിരീക്ഷിച്ചുവരുകയായിരുന്നു.

എറണാകുളം സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എം.എം.സജീവ് കുമാർ, പ്രിവന്‍റിവ് ഓഫീസർ എൻ.എ. മനോജ്, സിവിൽ എക്സൈസ് ഓഫീസർമാരായ എം.എം. അരുൺകുമാർ, ബസന്ത്കുമാർ, ടി.പി. ജയിംസ്, ടി.ആർ. അഭിലാഷ് എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button