KozhikodeNattuvarthaLatest NewsKeralaNews

പ്രഭാതസവാരിക്കിറങ്ങിയ അധ്യാപകന് കാറിടിച്ച് ദാരുണാന്ത്യം

ഹവ്വാതോട്ടത്തിൽ രാജുവാണ് മരിച്ചത്

കോഴിക്കോട്: പ്രഭാതസവാരിക്കിറങ്ങിയ അധ്യാപകൻ കാറിടിച്ച് മരിച്ചു. ഹവ്വാതോട്ടത്തിൽ രാജുവാണ് മരിച്ചത്.

Read Also : പിണറായി വിജയൻ സർക്കാരിന്റെ മന്ത്രിമാരേക്കാൾ വലിയ സംഭാവനയാണ് പശുക്കൾ ചെയ്യുന്നത്: കെ സുരേന്ദ്രൻ

കുന്ദമംഗലം പതിമംഗലത്ത് രാവിലെ 6.30ഓടെയായിരുന്നു അപകടം. എറണാകുളത്തുനിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപെട്ടത്. റോഡരികിലൂടെ നടന്ന് പോകുകയായിരുന്ന രാജുവിന്‍റെ മേൽ കാർ ഇടിച്ചുകയറുകയായിരുന്നു. അധ്യാപകനെ ഇടിച്ച് മറ്റൊരു ബൈക്കിലും ഇടിച്ച കാർ റോഡിന്‍റെ എതിർവശത്തേക്ക് നീങ്ങി ഇടിച്ചുനിൽക്കുകയായിരുന്നു. ഉടൻ കോഴിക്കോട് മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

മൃതദേഹം പൊലീസ് നടപടികൾക്ക‌ും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button