Latest NewsKeralaNews

സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍ഡായി പ്രണയ ദിനവും പശു ആലിംഗനവും

ഐശ്വര്യത്തിന്റെ സൈറണ്‍ മുഴങ്ങുന്നുവെന്ന് മന്ത്രി ശിവന്‍കുട്ടിയുടെ പരിഹാസം

കോട്ടയം: പ്രണയ ദിനമായ ഫെബ്രുവരി 14 പശു ആലിംഗന ദിനമായി ആചരിക്കണമെന്ന കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡിന്റെ നിര്‍ദ്ദേശം വലിയ ചര്‍ച്ചയ്ക്കാണ് വഴിവെച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ പ്രണയദിനവും പശുക്കളും ആണ് ഇപ്പോള്‍ ട്രെന്‍ഡിങ്. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയും കേന്ദ്ര നിര്‍ദ്ദേശത്തെ പരിഹസിച്ച് രംഗത്തെത്തി.

READ ALSO: ശ്രീലങ്കയിൽ നിന്നും ഇന്ത്യയിലേക്ക് സ്വർണം കടത്താൻ ശ്രമം: രണ്ടു പേരെ പിടികൂടി കോസ്റ്റ് ഗാർഡ്

നാടോടിക്കാറ്റ് എന്ന സിനിമയിലെ രംഗം പങ്കുവച്ചുകൊണ്ടാണ് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ”ഇച്ചിരി തവിട്.. ഇച്ചിരി തേങ്ങാപിണ്ണാക്ക്… ഐശ്വര്യത്തിന്റെ സൈറണ്‍ മുഴങ്ങുന്നത് പോലെ…” എന്നും കുറിച്ചിരിക്കുന്നു.

മൃഗങ്ങളോടുള്ള അനുകമ്പ വളര്‍ത്തുകയാണ് ‘പശു ആലിംഗന ദിന’ത്തിന്റെ ലക്ഷ്യമെന്നാണ് കേന്ദ്ര മൃഗ സംരക്ഷണ ബോര്‍ഡിന്റെ വിശദീകരണം. ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെയും നട്ടെല്ലാണ് പശുവെന്നും അതിനെ ആലിംഗനം ചെയ്യുന്നത് സന്തോഷം നല്‍കുമെന്നുമാണു കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡിന്റെ ഉത്തരവില്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button