KollamLatest NewsKeralaNattuvarthaNews

വ്യാ​ജ ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ടുണ്ടാക്കി യുവതിയുടെ അശ്ലീല ചിത്രം പ്രചരിപ്പിച്ചു : യുവാവ് അറസ്റ്റിൽ

ഓ​ച്ചി​റ വ​ലി​യ​കു​ള​ങ്ങ​ര മേ​ട​യി​ല്‍ വീ​ട്ടി​ല്‍ എ​സ്. സോ​ണി​യാ​ണ് (39) അ​റ​സ്റ്റി​ലാ​യ​ത്

കൊ​ല്ലം: വ്യാ​ജ ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ട് സൃ​ഷ്ടി​ച്ച് യു​വ​തി​യു​ടെ അ​ശ്ലീ​ല ഫോ​ട്ടോ പ്ര​ച​രി​പ്പി​ച്ച യു​വാ​വ് പൊലീസ് പി​ടി​യി​ൽ. ഓ​ച്ചി​റ വ​ലി​യ​കു​ള​ങ്ങ​ര മേ​ട​യി​ല്‍ വീ​ട്ടി​ല്‍ എ​സ്. സോ​ണി​യാ​ണ് (39) അ​റ​സ്റ്റി​ലാ​യ​ത്.

അ​ര്‍ജ​ന്റിന​യി​ല്‍ ജോ​ലി ചെ​യ്ത് വ​ന്ന ഇ​യാ​ൾ പ​രാ​തി​ക്കാ​രി​യു​ടെ ഫേസ്ബു​ക്കി​ല്‍ നി​ന്ന് ബ​ന്ധു​ക്ക​ളു​ടെ ഉ​ൾ​പ്പെ​ടെ ചി​ത്ര​ങ്ങ​ളെ​ടു​ക്കു​ക​യും യു​വ​തി​യു​ടെ ന​ഗ്ന​ചി​ത്ര​ങ്ങ​ള്‍ സൃ​ഷ്ടി​ച്ച ശേ​ഷം വ്യാ​ജ ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ടി​ല്‍ പോ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

Read Also : അമ്മ എന്ന സെന്റിമെന്റല്‍ കാര്‍ഡ് ഇറക്കി ഒരു ഭീകര നുണച്ചിയെ വെളുപ്പിച്ചെടുക്കാന്‍ നോക്കുകയാണ് അരുണ്‍: അഞ്ജു പ്രഭീഷ്

തുടർന്ന്, സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പെ​ട്ട യു​വ​തി ജി​ല്ല പൊ​ലീ​സ് മേ​ധാ​വി മെ​റി​ന്‍ ജോ​സ​ഫി​ന് പ​രാ​തി ന​ല്‍കുകയായിരുന്നു. കൊ​ല്ലം സൈ​ബ​ര്‍ ക്രൈം ​പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ പ്ര​തി അ​ര്‍ജ​ന്റിന​യി​ല്‍ വെ​ച്ചാ​ണ് വ്യാ​ജ ​ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ട് സൃ​ഷ്ടി​ച്ച​തെ​ന്ന് ക​ണ്ടെ​ത്തി. ട്വി​റ്റ​റി​ല്‍നി​ന്ന് ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സൈ​ബ​ര്‍ ക്രൈം ​പൊ​ലീ​സ് നി​രീ​ക്ഷി​ച്ച് വ​രുക​യും പ്ര​തി അ​വ​ധി​ക്കാ​യി നാ​ട്ടി​ലെ​ത്തി​യ സ​മ​യം അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു. പ്ര​തി​യി​ല്‍ നി​ന്ന് കു​റ്റ​കൃ​ത്യ​ത്തി​ന് ഉ​പ​യോ​ഗി​ച്ച ഇ​ല​ക്​​ട്രോ​ണി​ക്​ ഉ​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തിട്ടുണ്ട്.

ജി​ല്ല ക്രൈം​ബ്രാ​ഞ്ച് എ.​സി.​പി സ​ക്ക​റി​യ മാ​ത്യു​വി​ന്റെ മേ​ല്‍നോ​ട്ട​ത്തി​ല്‍ കൊ​ല്ലം സൈ​ബ​ര്‍ ക്രൈം ​ഇ​ന്‍സ്‌​പെ​ക്ട​ര്‍ എ. ​ജ​യ​കു​മാ​ര്‍, എ​സ്.​ഐ മ​നാ​ഫ്, എ.​എ​സ്.​ഐ നി​യാ​സ്, എ​സ്.​സി.​പി.​ഒ​മാ​രാ​യ അ​രു​ണ്‍ കു​മാ​ര്‍, സ​തീ​ഷ്, ഗാ​യ​ത്രി ച​ന്ദ്ര​ന്‍, റൊ​സാ​രി​യോ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button