തിരുവനന്തപുരം: യുവതിയുടെ ഫോണ്‍നമ്പറും ഫോട്ടോയും അശ്ലീല വെബ്സൈറ്റില്‍ എത്തിയ സംഭവത്തില്‍ എട്ടു പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ആലമുക്ക് സ്വദേശിനിയുടെ പരാതിയില്‍ കാട്ടാക്കട പൊലീസാണ് കേസെടുത്തിരിക്കുന്നത്. സഹപാഠികളായിരുന്ന പെണ്‍കുട്ടികളുള്‍പ്പെടെ എട്ടു പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
Read Also: ജൂലൈ ഒന്നിന് മുൻപ് സ്വദേശിവത്കരണം പൂർത്തിയാക്കിയില്ലെങ്കിൽ കർശന നടപടി: നിലപാട് കടുപ്പിച്ച് യുഎഇ
പത്താം ക്ലാസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്നാണ് യുവതിയുടെ ഫോട്ടോയും മൊബൈല്‍ ഫോണ്‍ നമ്പറും അശ്ലീല സൈറ്റില്‍ എത്തിയത്. ചിത്രവും ഫോണ്‍ നമ്പറും പ്രചരിച്ചതോടെ വിവിധ രാജ്യങ്ങളില്‍ നിന്ന് അശ്ലീല സന്ദേശങ്ങള്‍ മൊബൈല്‍ ഫോണിലേക്ക് എത്തിയതോടെയാണ് സഹപാഠികളാണ് ഇതിന് പിന്നിലെന്ന് മനസ്സിലായെന്ന് പരാതിയില്‍ പറയുന്നതായി പൊലീസ് പറഞ്ഞു.
അതേസമയം, ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത ഗ്രൂപ്പ് ഫോട്ടോയില്‍ നിന്ന് ക്രോപ്പ് ചെയ്ത പടമാണ് വെബ്സൈറ്റില്‍ പ്രചരിച്ചത്. യുവതിയ്ക്കൊപ്പം പഠിച്ച് പ്രതിയായ യുവാവിനെ പൊലീസ് സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് യുവതി ആരോപിച്ച് റൂറല്‍ എസ്പിയെ സമീപിച്ചിരുന്നു. എന്നാല്‍ വ്യക്തിവൈരാഗ്യം തീര്‍ക്കാനാണ് കേസെന്ന് ആരോപണ വിധേയന് ആരോപിച്ചു.
സ്വന്തം ഫോട്ടോയും ഫോണ്‍നമ്പറും പ്രചരിച്ചതറിഞ്ഞ യുവതി ജനുവരി 31ന് പൊലീസില്‍ പരാതി നല്‍കിയത്. ഇതിനിടെ പ്രതി നേരിട്ട് എത്തി യുവതിയോടും കുടുംബത്തോടും കുറ്റസമ്മതം നടത്തി മാപ്പ് അപേക്ഷിച്ചു. ഇക്കാര്യം കാട്ടാക്കട സിഐയെ അറിയിച്ചപ്പോള്‍ അവന് അങ്ങനെ ചെയ്തിട്ടില്ലെന്നും ഒത്തുതീര്‍പ്പിന് നിര്‍ബന്ധിച്ചെന്നും യുവതി പറയുന്നു.
Post Your Comments