
ശ്രീകണ്ഠപുരം: ചെങ്ങളായി പഞ്ചായത്തിലെ വളക്കൈ മേഖലയിൽ തെരുവുനായ ആക്രമണം. തെരുവുനായ ആക്രമണത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റു. വളക്കൈ എല്‍.പി സ്കൂള്‍ വിദ്യാര്‍ഥി പി.പി. മുസ്തഫ(എട്ട്), പന്നിത്തടത്തെ കാർത്യായനി (60), കീയച്ചാലിലെ അനുസ്മയ (15), പാറക്കാടിയിലെ റോഷിത്ത്, രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി നഫ്ല (ഏഴ്), പെരുന്തലേരിയിലെ എം.പി. ഇബ്രാഹീം (50), മണക്കാട്ടെ സാവിത്രി (55) തുടങ്ങിയവര്‍ക്കാണ് നായയുടെ കടിയേറ്റത്.
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി വളക്കൈ, പാറക്കാടി, പെരുന്തലേരി, പെരുമ്പാറക്കാവ് ഭാഗങ്ങളില്‍ തെരുവുനായ്ക്കളുടെ വിളയാട്ടമാണ് നടക്കുന്നത്. കടിയേറ്റ 12 ഓളം പേര് തളിപ്പറമ്പ് താലൂക്കാശുപത്രിയിലും പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടി.
നായ്ക്ക് പേ ഉള്ളതായിട്ടാണ് സൂചന. ജില്ല പഞ്ചായത്തിന്റെ കീഴിലുള്ള മൃഗസംരക്ഷണവകുപ്പിന്റെ ചുമതലയുള്ള ഡെപ്യൂട്ടി ഡയറക്ടറെ കഴിഞ്ഞദിവസം വിവരം അറിയിച്ചിരുന്നു. എന്നാൽ, രണ്ട് മണിക്കൂര്‍ മാത്രം പ്രദേശത്ത് തിരച്ചില്‍ നടത്തിയതിന് ശേഷം ഇവര്‍ മടങ്ങിപ്പോവുകയായിരുന്നു.
Post Your Comments