കോട്ടയം: ഏറ്റുമാനൂര്‍, ഗാന്ധിനഗര്‍ ഭാഗങ്ങളില്‍ കഞ്ചാവ് വിൽപ്പന നടത്തുന്ന രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ. പെരുമ്പായിക്കാട് ദയറപ്പള്ളി ഭാഗത്ത് മാലേപ്പറമ്പില്‍ ജഫിന് ജോയൻ (26), ഏറ്റുമാനൂര്‍ കട്ടച്ചിറ കൂടല്ലൂര്‍ കവല ഭാഗത്ത് തേക്കുംകാട്ടില്‍ നിഖില്‍ കുര്യന് തോമസ് (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഗാന്ധിനഗര്‍ പൊലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്.
Read Also : സംസ്ഥാനത്ത് ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇങ്ങനെ
ഏറ്റുമാനൂര്‍, നീണ്ടൂര്‍, ഗാന്ധിനഗര്‍ എന്നീ ഭാഗങ്ങളിലായി കഞ്ചാവ് വിൽപ്പന നടക്കുന്നതായി ജില്ലാ പൊലീസ് ചീഫ് കെ. കാര്‍ത്തിക്കിനു രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസം കഞ്ചാവ് വില്പന നടത്തുന്നവരില്‍ പ്രധാനിയായ ലൈബു കെ. സാബുവിനെ പിടികൂടുകയായിരുന്നു. തുടര്‍ന്നാണ് സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തുന്ന രണ്ടുപേര്‍കൂടി പൊലീസിന്റെ പിടിയിലാവുന്നത്. ജഫിന് ജോയനിനെ എസ്എച്ച് മൗണ്ട് ഭാഗത്തുനിന്നും നിഖില്‍ കുര്യനെ കൂടല്ലൂര്‍ ഭാഗത്തുനിന്നുമാണ് പിടികൂടിയത്. ജെഫിന് ജോയനില് നിന്നു കഞ്ചാവ് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
കോട്ടയം ഡിവൈഎസ്പി കെ.ജി. അനീഷ്, ഗാന്ധിനഗര്‍ എസ്എച്ച്ഒ കെ. ഷിജി, എസ്ഐ വി. വിദ്യ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments