KeralaLatest NewsIndiaNews

ശബരിമല വികസനം: ജനവികാരംകൂടി കണക്കിലെടുക്കണമെന്ന് സുപ്രീംകോടതി

ഡൽഹി: ശബരിമല വികസന വിഷയത്തിൽ നിർണ്ണായക നിർദ്ദേശവുമായി സുപ്രീംകോടതി. ശബരിമല വികസന പ്രശ്നങ്ങളില്‍ വന്യമൃഗപ്രശ്നങ്ങള്‍ മാത്രം കണക്കിലെടുത്താല്‍ പോരെന്നും ജനങ്ങളുടെ വികാരം കണക്കിലെടുക്കണമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ശബരിമല മാസ്റ്റര്‍ പ്ലാനില്‍ ഭേദഗതി ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.

ശബരിമല മാസ്റ്റര്‍ പ്ലാനുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കേരള ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും ശബരിമല വിഷയങ്ങള്‍ പരിഗണിക്കാന്‍ ഹൈക്കോടതി ചുമതലപ്പെടുത്തിയ ഉന്നതാധികാര സമിതിയും, ജില്ലാ ജഡ്ജിയും ഉണ്ടെന്നും അമിക്കസ്‌ക്യൂറി കെ പരമേശ്വര്‍ സുപ്രീംകോടതിയെ അറിയിച്ചു.

എയർപോഡുകൾക്ക് മികച്ച ഓഫറുമായി ഫ്ലിപ്കാർട്ട്, ആപ്പിൾ എയർപോഡ് പ്രോ ഓഫർ വിലയിൽ വാങ്ങാൻ അവസരം

ഈ മൂന്ന് സംവിധാനങ്ങളും ഉളള സാഹചര്യത്തില്‍ മാസ്റ്റര്‍ പ്ലാനുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വിടണമെന്നും അമിക്കസ്‌ക്യൂറി ആവശ്യപ്പെട്ടു. ഇതേതുടർന്ന്, ഈ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button