വൺപ്ലസിന്റെ കിടിലൻ ഹാൻഡ്സെറ്റായ വൺപ്ലസ് 11ആർ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. ദീർഘനാളത്തെ കാത്തിരിപ്പിനൊടുവിൽ ഫെബ്രുവരി 7- നാണ് ഇന്ത്യൻ വിപണിയിൽ ഈ ഹാൻഡ്സെറ്റ് എത്തിയത്. പ്രീമിയം റേഞ്ചിൽ വാങ്ങാൻ സാധിക്കുന്ന വൺപ്ലസ് 11ആർ സ്മാർട്ട്ഫോണുകളുടെ പ്രധാന ഫീച്ചറുകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.
6.7 ക്യുഎച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 120 ഹെർട്സ് റിഫ്രഷ് റേറ്റ് ലഭ്യമാണ്. ക്വാൽകം എസ്എം8475 സ്നാപ്ഡ്രാഗൺ 8 പ്ലസ് ജെൻ 1 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.
Also Read: ഫോണിലെ ബാറ്ററി ഊറ്റിയെടുക്കുന്നു, ഫേസ്ബുക്കിനെതിരെ ഗുരുതര ആരോപണവുമായി മുൻ ജീവനക്കാരൻ
പ്രധാനമായും ബ്ലാക്ക് കളർ വേരിയന്റിലാണ് ഇവ വാങ്ങാൻ സാധിക്കുക. 50 മെഗാപിക്സൽ ക്വാഡ് ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിട്ടുള്ളത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. 65 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും, 5,000 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ചവയ്ക്കുന്നുണ്ട്. 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജിൽ വാങ്ങാൻ സാധിക്കുന്ന വൺപ്ലസ് 11ആർ സ്മാർട്ട്ഫോണുകളുടെ ഇന്ത്യൻ വിപണി വില 39,999 രൂപയാണ്.
Post Your Comments