KeralaLatest NewsNews

ഇന്ധന സെസ് പിന്‍വലിക്കില്ല, പ്രഖ്യാപനവുമായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍

തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ കൂട്ടിയ നികുതിയൊന്നും പിന്‍വലിക്കില്ലെന്ന് പ്രഖ്യാപിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പ്രതിപക്ഷ വിമര്‍ശനത്തിന് ഏറെ നേരം സമയമെടുത്ത് വിശദീകരണം നല്‍കിയ ശേഷം നികുതി വര്‍ധനയുമായി മുന്നോട്ട് പോവുകയാണെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. ഭരണപക്ഷത്തിന്റെ നടപടിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ യുഡിഎഫ് അംഗങ്ങള്‍ സഭ വിട്ടു. ഇതോടെ ഇന്ധന സെസ് രണ്ട് രൂപ കൂട്ടിയതും ഭൂമിയുടെ ന്യായവില 20 ശതമാനം വര്‍ധിപ്പിച്ചതും അടക്കം എല്ലാ നികുതി വര്‍ധനവും ഇതോടെ അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ പ്രാബല്യത്തില്‍ വരും.

Read Also: അമ്മ എന്ന സെന്റിമെന്റല്‍ കാര്‍ഡ് ഇറക്കി ഒരു ഭീകര നുണച്ചിയെ വെളുപ്പിച്ചെടുക്കാന്‍ നോക്കുകയാണ് അരുണ്‍: അഞ്ജു പ്രഭീഷ്

‘കേരളത്തിന് കിട്ടേണ്ട പണം വെട്ടിക്കുറയ്ക്കുന്നത് കേരളത്തിലെ നിയമസഭയില്‍ ഒരു യുഡിഎഫ് അംഗവും ന്യായീകരിക്കുന്നത് ശരിയല്ല. കേരളത്തിന് ഒന്നും കിട്ടേണ്ട എന്ന നിലപാട് അംഗീകരിക്കാനാവില്ല. കേരളത്തിന് അര്‍ഹമായ വിഹിതം വെട്ടികുറച്ചതിനെ പ്രതിപക്ഷം ന്യായീകരിക്കുന്നു. എംഎല്‍എമാരുടെ ആസ്തി വികസന ഫണ്ട് 5 കോടിയില്‍ നിന്ന് 6 കോടി ആക്കണമെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെടുന്നു. ഉള്ളത് തന്നെ കൊടുക്കാനാവാത്ത സ്ഥിതിയാണ്. ഫണ്ട് കൂട്ടണം എന്ന് പറയുന്ന നിങ്ങള്‍ ആണ് വരുമാനം കൂട്ടാന്‍ ഉള്ള സെസ് കുറക്കാന്‍ ആവശ്യപ്പെടുന്നത്’ ധനമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button