KeralaLatest NewsNews

അമ്മ എന്ന സെന്റിമെന്റല്‍ കാര്‍ഡ് ഇറക്കി ഒരു ഭീകര നുണച്ചിയെ വെളുപ്പിച്ചെടുക്കാന്‍ നോക്കുകയാണ് അരുണ്‍: അഞ്ജു പ്രഭീഷ്

റിസോര്‍ട്ടിലെ സുഖവാസം വിവാദമായപ്പോള്‍ 'അമ്മയുടെ ട്രീറ്റ്‌മെന്റ്' എന്ന സെന്റിമെന്റല്‍ കാര്‍ഡ് ഇട്ട് നാറിയ കളി കളിച്ചത് ആ മകളാണ്, എന്നിട്ട് ആ ഭീകര നുണച്ചിയെ വെളുപ്പിച്ചെടുക്കാന്‍ നോക്കുകയാണ് മൊട്ട അരുണ്‍: വൈറലായി അഞ്ജുവിന്റെ കുറിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നിനു പുറകെ ഒന്നായി വിവാദങ്ങള്‍ സൃഷ്ടിച്ചും, ആ വിവാദങ്ങളെ നിസാരവല്‍ക്കരിച്ചും ന്യായീകരിച്ചും ഒരു ഉളുപ്പുമില്ലാതെ രംഗത്ത് എത്തുന്ന യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം ആണ് ഇപ്പോള്‍ കേരളക്കരയാകെ ചര്‍ച്ചയായിരിക്കുന്നത്. ഏറ്റവും ഒടുവില്‍ ആഡംബര റിസോര്‍ട്ടിലെ താമസത്തെ കുറിച്ച് പറഞ്ഞ ചിന്തയുടെ വാക്കുകളെ സമൂഹമാധ്യമങ്ങള്‍ ചര്‍ച്ചയാക്കിയിരിക്കുകയാണ്. ഇതോടെ ചിന്ത ജെറോമിനെ പിന്തുണച്ച് അരുണ്‍ കുമാറിന്റെ പോസ്റ്റും വന്നു. ഇതിനെതിരെ എഴുതിയ അഞ്ജു പാര്‍വതി പ്രഭീഷിന്റെ കുറിപ്പ് വൈറലായി.

Read Also: പ്രണയം പോലെ പരിശുദ്ധം: ജീവിതപങ്കാളിയിൽ ഏറ്റവും ഇഷ്ടമായ ഗുണങ്ങൾ പങ്കുവെച്ച് യുവതി

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം..

‘മൊട്ട ‘യുടെ ലേറ്റസ്റ്റ് ക്യാപ്‌സ്യൂള്‍ പോസ്റ്റിലെ അവസാന വരി കണ്ടോ? അമ്മ എന്ന സെന്റിമെന്റല്‍ കാര്‍ഡ് ഇറക്കി ഒരു ഭീകര നുണച്ചിയെ വെളുപ്പിച്ചെടുക്കാന്‍ നോക്കുകയാണ്. സൈബറിടങ്ങളില്‍ ഇന്നലെ മുതല്‍ റിലീസായ പുതിയ കണ്ണീര്‍ സീരിയലാണ് ‘ആ അമ്മയെ വെറുതെ വിടൂ ‘ എന്ന മെഗാ ക്യാപ്‌സ്യൂള്‍ സീരിയല്‍. ഈ അമ്മ- അച്ഛന്‍ സെന്റിമെന്‍സ് ഇടതുപക്ഷ കുലവാഴകളോ പുരുഷുക്കളോ കള്‍പ്രിറ്റ് ആയി നില്‍ക്കുമ്പോള്‍ മാത്രമേ വരൂ എന്നതാണ് മുട്ടന്‍ കോമഡി’.

‘ഒരു സോളാര്‍ നായികയെ മുന്നില്‍ നിറുത്തി നാറിയ കളികള്‍ ചാണ്ടി സാറിനെതിരെ കളിച്ചപ്പോള്‍, അദ്ദേഹത്തിന്റെ മകള്‍ അച്ചുവിനെതിരെ ഇല്ലാക്കഥകള്‍ പറഞ്ഞുണ്ടാക്കിയപ്പോള്‍ ഈ സെന്റിമെന്റല്‍ എലമെന്റ് ഒന്നും ഒരുത്തനും ഇറക്കിയില്ലല്ലോ. ? ഭര്‍ത്താവിനെ സഖാക്കള്‍ 51 വെട്ടുകള്‍ കൊണ്ട് കാലപുരിക്കയച്ചതിന്റെ വേവുന്ന നോവില്‍ പിടഞ്ഞ ആ സ്ത്രീ വെറും ഭാര്യ മാത്രമല്ലായിരുന്നു. അവരും ഒരു അമ്മ ആയിരുന്നു. അവരെ പ്രതി സഖാക്കന്മാര്‍ സൈബറിടങ്ങളില്‍ അപവാദങ്ങള്‍ പറഞ്ഞു പരത്തിയപ്പോള്‍ ഈ സോ കോള്‍ഡ് ഇടതുതാങ്ങി ബുജി ജീര്‍ണ്ണലിസ്റ്റിന്റെ ധാര്‍മ്മിക രോഷം എവിടെയായിരുന്നു’?

 

‘തെരഞ്ഞെടുപ്പ് കാലത്ത് പി.ടിയുടെ വിധവ ഉമാ തോമസിനെതിരെ സൈബര്‍ അന്തങ്ങള്‍ പയറ്റിയ നാണം കെട്ട കളികള്‍ക്ക് സപ്പോട്ട കൊടുത്ത ടീമുകളാണ് ഒരു ഭൂലോക ഉഡായിപ്പിസ്റ്റിന്റെ കള്ളത്തരങ്ങള്‍ ഒന്നൊന്നായി പൊളിയുമ്പോള്‍ ‘അമ്മ’ സെന്റിമെന്റ്‌സ് ഇറക്കി രക്ഷിച്ചെടുക്കാന്‍ നോക്കുന്നത്. പെമ്പിളൈ ഒരുമൈ ഗോമതി മുതല്‍ കണ്ണൂരിലെ ചിത്രലേഖ വരെയുണ്ട് സൈബര്‍ വേട്ടപ്പട്ടികളുടെ നായാട്ടിനിരയായവര്‍’.

‘ഇവിടെ എതിര്‍ ചേരിയില്‍ ഉള്ളവരാരും ആ അമ്മയെ വിചാരണ ചെയ്യുന്നില്ല. മകളുടെ കള്ളത്തരങ്ങളെ പൊളിച്ചടുക്കുക മാത്രമേ ചെയ്യുന്നുള്ളൂ. അമ്മയെ മുന്നില്‍ നിറുത്തി രക്ഷാകവചമാക്കി മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിറുത്തി നുണക്കൂമ്പാരങ്ങളുടെ അമേദ്യചിന്താധാരകള്‍ ഇറക്കി അദ്ധ്യാപികയായ ആ അമ്മയുടെ എത്തിക്‌സ് കളയിക്കുന്നത് ആ മകള്‍ തന്നെയാണ്. റിസോര്‍ട്ടിലെ സുഖവാസം വാര്‍ത്തയും വിവാദവുമായപ്പോള്‍ അമ്മയുടെ ട്രീറ്റ്‌മെന്റ് എന്ന സെന്റിമെന്റല്‍ കാര്‍ഡ് ഇട്ട് നാറിയ കളി കളിച്ചത് ആ മകളാണ്. മരണപ്പെട്ട ഭര്‍ത്താവിന്റെ പെന്‍ഷനും തന്റെ പെന്‍ഷനും ഉള്ള ഒരു റിട്ടയേര്‍ഡ് അദ്ധ്യാപികയ്ക്ക് സ്വന്തം വീട്ടില്‍ ഒരു അറ്റാച്ച്ഡ് ശുചിമുറി പണിയാന്‍ പണമില്ലേ എന്ന പൊതുസമൂഹത്തിന്റെ ചോദ്യത്തിന് എന്ത് ഉത്തരമാണ് സൈബര്‍ അന്തങ്ങള്‍ക്ക് നല്കാന്‍ ഉള്ളത്’.

‘ഫോര്‍ സ്റ്റാര്‍ പദവിയുള്ള റിസോര്‍ട്ടില്‍ മൂന്ന് മുറി അപ്പാര്‍ട്ട്‌മെന്റ് 20000 രൂപക്കു വാടകയ്ക്ക് കിട്ടിയെങ്കില്‍ പ്രതിഫലമായി കേരളത്തിന്റെ പൊതു സ്വത്തില്‍ നിന്ന് എന്തൊക്കെ തിരിച്ചു കൊടുത്തിട്ടുണ്ടാകും എന്ന് ഒരു സാധാരണ പൗരന് ചിന്തിക്കാനും ചോദിക്കാനും അവകാശമുണ്ട്. കൊല്ലം തങ്കശ്ശേരിയിലെ ഫോര്‍ സ്റ്റാര്‍ ഹോട്ടലില്‍ മൂന്ന് മുറികളുള്ള അപാര്‍ട്‌മെന്റില്‍ ചിന്താ ജെറോം ഒന്നേമുക്കാല്‍ വര്‍ഷം താമസിച്ചു എന്ന കാര്യം ചിന്ത സമ്മതിക്കുന്നുണ്ട്. ഒന്നേ മുക്കാല്‍ കൊല്ലം ആയുര്‍വേദ റിസോര്‍ട്ടില്‍ അമ്മയ്ക്കായി എന്ത് ട്രീറ്റ്‌മെന്റ് ആണ് നടത്തിയത്? ആയുര്‍വേദിക് റിസോര്‍ട്ടില്‍ ചികിത്സിച്ചാല്‍ മാത്രം മാറുന്ന എന്ത് രോഗമാണ് ആ അമ്മയ്ക്ക്? കേരളത്തില്‍ ഇത്രമാത്രം ആയുര്‍വേദ ഹോസ്പിറ്റലുകള്‍ ഉള്ളപ്പോള്‍ അവിടെ അല്ലെ പോകേണ്ടത്? അതോ പ്രബുദ്ധ കേരളത്തിലെ ആരോഗ്യവകുപ്പില്‍ , അവയുടെ കാര്യക്ഷമതയില്‍ വിശ്വാസമില്ലേ’?

‘പ്രസ്ഥാനം വളര്‍ത്താന്‍ ആരും റിസോര്‍ട്ടില്‍ പോയി താമസിച്ച ചരിത്രമില്ല. ക്യാപ്‌സ്വൂള്‍ ഇറക്കുന്നവരും വെളുപ്പിക്കുന്നവരും ചീഞ്ഞളിഞ്ഞ മനസ്ഥിതിയുള്ള ബുദ്ധിജീവികളും സംസ്ഥാനത്തുള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളെയും ആയുര്‍വേദ ആശുപത്രികളെയും ഒക്കെ ഒന്ന് ദൂരെ നിന്നെങ്കിലും നോക്കിക്കാണണം. അവിടെ ഈ ധാരാളിത്തതിന് വേണ്ടി സ്വന്തം വിയര്‍പ്പിന്റെ ഭാഗം നികുതിയായി തന്ന കുറേ ഹതഭാഗ്യര്‍ , അവരില്‍ പ്രസ്ഥാനത്തിന് വേണ്ടി ആയ കാലത്ത് ചോര നീരാക്കിയവരെയും നിലത്തും കട്ടിലിലുമായി കിടക്കുന്നത് കാണാം. അവരുടെ കാലൊടിഞ്ഞ കട്ടിലിനു കീഴെ കീറ പായയിലും ചിലപ്പോള്‍ നിലത്തുമായി കൂട്ടിരിക്കുന്ന യുവത്വങ്ങളെയും കാണാം. അവരില്‍ ചിലരെങ്കിലും ചിന്ത വിളിച്ചതിനേക്കാള്‍ കൂടുതല്‍ സിന്ദാവാ വിളിച്ചവരും മൈദ മാവുമായി പാതിരാത്രി പോസ്റ്റര്‍ ഒട്ടിച്ചു നടന്നവരോ ആകാം. അത്രയും ഗതികെട്ട കേരളത്തിന്റെ നെഞ്ചത്തേക്കാണ് അമ്മയെ ചികില്‍സിക്കാന്‍ എന്ന വ്യാജേന റിസോര്‍ട്ടില്‍ താമസമാക്കിയ ‘ യുവ ‘ ജനക്ഷേമ കുലവാഴ കള്ളത്തരത്തിലൂടെയും ധാരാളിത്തതിലൂടെയും ജനാധിപത്യത്തിന്റെ നെഞ്ചത്ത് ചവിട്ടി കയറിയത”.

‘അമ്മ എന്ന പവിത്രമായ വാക്കിനെ ദയവ് ചെയ്ത് സെന്റിമെന്റല്‍ വേര്‍ഷനാക്കി ഒരു ഭൂലോക ഉഡായിപ്പിനെ മറയ്ക്കാനായി ഇവിടെ വലിച്ചിഴച്ച് അപമാനിക്കാതിരിക്കൂ കമ്മികളെ! അല്ലെങ്കില്‍ തന്നെ ഗുല്‍മോഹര്‍ ചോട്ടിലെ ചേച്ചിപ്പെണ്ണുങ്ങള്‍ക്ക് മാത്രം പ്രിഫറന്‍സ് കൊടുക്കുന്ന, കുടുംബമെന്നാല്‍ പാട്രിയാര്‍ക്കീയല്‍ മൂത്താപ്പമാര്‍ വിലസുന്നിടമെന്ന് ധരിച്ചിരിക്കുന്ന കമ്മികള്‍ക്ക് എന്ത് മദര്‍ഹുഡ് ? അത് കൊണ്ട് ആ ചീഞ്ഞ സെന്റിമെന്റല്‍ പരിപ്പ് ഇനി ഇവിടെ വേവില്ല. അത് AKG സെന്ററിലെ അടുപ്പത്ത് തന്നെ കിടന്ന് തിളയ്ക്കട്ടെ’!

shortlink

Related Articles

Post Your Comments

Related Articles


Back to top button