Latest NewsNewsBusiness

ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള കോയിൻ വെൻഡിംഗ് മെഷീൻ പദ്ധതിയുമായി ആർബിഐ

രാജ്യത്തെ 12 നഗരങ്ങളിലെ 19 സ്ഥലങ്ങളിലാണ് കോയിൻ വെൻഡിംഗ് മെഷീനുകൾ സ്ഥാപിക്കുക

രാജ്യത്ത് ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള കോയിൻ വെൻഡിംഗ് മെഷീൻ പദ്ധതിക്ക് രൂപം നൽകാനൊരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇന്ന് നടന്ന ധനനയ യോഗത്തിലാണ് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ വിവിധ ബാങ്കുകളുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കാനാണ് ആർബിഐ ലക്ഷ്യമിടുന്നത്. ഇത് സംബന്ധിച്ച നടപടികൾ ഉടൻ ആരംഭിക്കുന്നതാണ്.

പരീക്ഷണാടിസ്ഥാനത്തിൽ റെയിൽവേ സ്റ്റേഷനുകൾ, പൊതുസ്ഥലങ്ങൾ എന്നിവയടക്കം രാജ്യത്തെ 12 നഗരങ്ങളിലെ 19 സ്ഥലങ്ങളിലാണ് കോയിൻ വെൻഡിംഗ് മെഷീനുകൾ സ്ഥാപിക്കുക. നാണയങ്ങളുടെ വിതരണം പ്രോത്സാഹിപ്പിക്കുന്നതിനും, നാണയങ്ങളുടെ ലഭ്യത വർദ്ധിപ്പിക്കുന്നതിനും വേണ്ടിയാണ് പദ്ധതി നടപ്പാക്കുന്നത്. വിതരണം ചെയ്യുന്ന നാണയങ്ങൾക്ക് പകരം ഉപഭോക്താവിന്റെ അക്കൗണ്ടിൽ നിന്ന് തുക ഡെബിറ്റ് ചെയ്യുന്ന വിധമാണ് ക്രമീകരണങ്ങൾ നടത്തുക. പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയാൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കാനാണ് ആർബിഐയുടെ നീക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button