Latest NewsNewsInternational

ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ നീരീക്ഷിക്കാൻ ചൈന ചാര ബലൂൺ ഉപയോഗിച്ചു: റിപ്പോർട്ട് പുറത്തുവിട്ട് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ

വാഷിംഗ്ടൺ: ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളെ നീരീക്ഷിക്കാൻ വേണ്ടി ചൈന ചാര ബലൂൺ ഉപയോഗിച്ചുവെന്ന് റിപ്പോർട്ട്. ദ വാഷിങ്ടൺ പോസ്റ്റ് എന്ന അന്താരാഷ്ട്ര മാദ്ധ്യമാണ് ഇതുസംബന്ധിച്ച വാർത്തകൾ പുറത്തുവിട്ടത്. ഇന്ത്യയും ജപ്പാനും ഉൾപ്പെടെ നിരവധി രാജ്യങ്ങളെ ലക്ഷ്യമിട്ട് ചൈന നിരീക്ഷണ ബലൂൺ ഉപയോഗിച്ചിരുന്നതായാണ് റിപ്പോർട്ട്. അടുത്തിടെ അമേരിക്കയിൽ ചൈനീസ് ചാര ബലൂൺ യുഎസ് മിസൈൽ ഉപയോഗിച്ചു തകർത്തതിരുന്നു. ഇതിന് പിന്നാലെയാണ് ഈ വാർത്തകൾ പുറത്തു വന്നിട്ടുള്ളത്.

Read Also: ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള കോയിൻ വെൻഡിംഗ് മെഷീൻ പദ്ധതിയുമായി ആർബിഐ

തെക്കൻ തീരമായ ഹൈനാൻ പ്രവിശ്യയിൽ ചൈനീസ് ചാര ബലൂൺ നിരീക്ഷണം നടത്തുന്നുണ്ട്. ജപ്പാൻ, ഇന്ത്യ, വിയറ്റ്നാം, തായ്‌വാൻ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിലെ സൈനിക വിവരങ്ങൾ ഉൾപ്പെടെ ബലൂൺ വഴി ശേഖരിക്കുകയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, അതിർത്തി കടന്നു പറന്ന കൂറ്റൻ ചൈനീസ് ബലൂൺ മിസൈൽ അയച്ച് തകർത്ത് കടലിൽ വീഴ്ത്തിയ സംഭവത്തിൽ അമേരിക്കയ്ക്ക് എതിരെ ചൈന രംഗത്തെത്തിയിരുന്നു. അതിരുവിട്ട പ്രതികരണമാണ് അമേരിക്കയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നാണ് ചൈന വ്യക്തമാക്കുന്നത്. അന്താരാഷ്ട്ര മര്യാദയുടെ ലംഘനമാണിതെന്നും ചൈന പറഞ്ഞിരുന്നു.

മൂന്നു ലോറികളുടെ വലുപ്പമുള്ള കൂറ്റൻ ബലൂൺ ആണ് അമേരിക്ക വെടിവെച്ചിട്ടത്. കാലാവസ്ഥ പഠനത്തിനുള്ള സിവിലിയൻ എയർഷിപ്പ് വഴിതെറ്റി പറന്നതെന്നാണ് ചൈന വിശദീകരിക്കുന്നത്. എന്നാൽ ആണവായുധ കേന്ദ്രങ്ങൾക്ക് മുകളിലൂടെ ഉൾപ്പെടെ പറന്ന ബലൂൺ രഹസ്യം ചോർത്താൻ ചൈന മനഃപൂർവം അയച്ചതെന്നാണ് അമേരിക്കയുടെ ആരോപിച്ചിരുന്നത്.

Read Also: രണ്ടു തുടകൾക്കിടയിലല്ല, രണ്ടു ചെവികൾക്കിടയിലാണ് ഒരാളുടെ ജെൻഡറും സെക്ഷ്വാലിറ്റിയും തീരുമാനിക്കപ്പെടുന്നത്: കുറിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button