നടപ്പു സാമ്പത്തിക വർഷം ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മൂന്നാം പാദഫലങ്ങൾ പുറത്തുവിട്ട് അദാനി പോർട്ട്സ്. മൂന്നാം പാദത്തിൽ അറ്റാദായത്തിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കണക്കുകൾ പ്രകാരം, മൂന്നാം പാദത്തിലെ അറ്റാദായം 1,315.54 കോടി രൂപയാണ്. മുൻ വർഷം ഇതേ പാദവുമായി താരതമ്യം ചെയ്യുമ്പോൾ 16.04 ശതമാനത്തിന്റെ ഇടിവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. 1,567.01 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ അറ്റാദായം.
മൂന്നാം പാദത്തിൽ കമ്പനിയുടെ മുന്ദ്ര തുറമുഖം വഴിയുള്ള ചരക്ക് നീക്കത്തിൽ ഇടിവ് നേരിട്ടിരുന്നു. ഇത് അറ്റാദായം ഇടിയാനുളള പ്രധാന കാരണമായി. അതേസമയം, ഇത്തവണ വരുമാനത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. കമ്പനിയുടെ വരുമാനം 17.53 ശതമാനം ഉയർന്ന് 4,786.17 കോടി രൂപയിലെത്തി. ഇക്കാലയളവിൽ 3,507.18 കോടി രൂപയുടെ ചെലവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നടപ്പു സാമ്പത്തിക വർഷം ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള 9 മാസക്കാലയളവിൽ ഏകദേശം 25 കോടി ടൺ ചരക്ക് അദാനി പോർട്ട്സ് കൈകാര്യം ചെയ്തിട്ടുണ്ട്.
Also Read: ഓട്ടോയിൽ മദ്യകടത്ത് : 35 ലിറ്റർ വിദേശ മദ്യവുമായി മൂന്നുപേർ അറസ്റ്റിൽ
Post Your Comments