Latest NewsKeralaNews

രണ്ട് കണ്ടെയ്‌നറുകളില്‍ നിന്നായി പിടിച്ചെടുത്ത 5000 കിലോ ചീഞ്ഞളിഞ്ഞ മത്സ്യങ്ങള്‍ കേരളത്തില്‍ അധികം കാണാത്തത്

അമോണിയ, ഫോര്‍മാലിന്‍ അടക്കമുള്ളവ ചേര്‍ത്തിട്ടും മത്സ്യങ്ങള്‍ അഴുകി

കൊച്ചി: പഴകിയ മത്സ്യങ്ങള്‍ കൊച്ചിയിലെത്തിച്ച് വില്‍പ്പന നടത്തുന്നതിന് പിന്നില്‍ പശ്ചിമ കൊച്ചിയിലെ സംഘങ്ങളെന്ന് സൂചന. ആന്ധ്ര, തമിഴ്‌നാട്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് അവിടെ ഡിമാന്‍ഡ് കുറവുള്ള മത്സ്യങ്ങള്‍ കേരളത്തിലേക്ക് വളരെ കുറഞ്ഞ വിലയ്ക്ക് എത്തിക്കുന്നത്. വേണ്ടത്ര ശീതീകരണ സംവിധാനങ്ങള്‍ ഇല്ലാത്ത ലോറികള്‍ ഇക്കുറി രണ്ട് ദിവസം പൂര്‍ണമായും ഇവിടെ കിടക്കേണ്ടി വന്നതാണ് പ്രശ്‌നമായത്. ഇന്‍സുലേറ്റഡ് ലോറികളില്‍ ആവശ്യത്തിന് ഐസ് നിറച്ചിരുന്നില്ല. രണ്ടും മൂന്നും ദിവസം ആന്ധ്രയിലെ മാര്‍ക്കറ്റുകളില്‍ കാത്തുകിടന്ന ശേഷമാണ് ഇവ കൊച്ചിയിലേയ്ക്ക് തിരിച്ചതെന്നാണ് സൂചന.

Read Also: സംസ്ഥാനത്തെ സ്കൂളുകൾക്ക് 36,666 ലാപ്‌ടോപ്പുകൾ നല്‍കും: മന്ത്രി വി ശിവൻകുട്ടി

മത്സ്യം ചീയാതിരിക്കുന്നതിന് അമോണിയ, ഫോര്‍മാലിന്‍ അടക്കമുള്ള രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടോയെന്ന് സംശയമുള്ളതായും ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പതിവായി കൊച്ചിയില്‍ കൊണ്ടുവരുന്ന ഇത്തരം ചരക്ക് റോഡില്‍ വച്ചോ ഗോഡൗണുകളില്‍ വച്ചോ ചെറുവാഹനങ്ങളിലേക്ക് മാറ്റി ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുപോവും. അടുത്തിടെ ഭക്ഷ്യവിഷബാധ പ്രശ്‌നങ്ങളെ തുടര്‍ന്ന് പരിശോധനകള്‍ കര്‍ശനമായതിനാല്‍ പഴകിയ മീനുകള്‍ എടുക്കാന്‍ വ്യാപാരികള്‍ മടിച്ചതാകാം ലോറികള്‍ ഇവിടെ കുടുങ്ങാന്‍ കാരണമെന്ന് സംശയിക്കുന്നു.

ഫാമുകളില്‍ വളര്‍ത്തുന്ന രോഹു, പിരാന തുടങ്ങിയ മത്സ്യങ്ങളാണ് മരടിലെ ലോറികളില്‍ ഉണ്ടായിരുന്നത്. ആന്ധ്രയില്‍ ഇവയ്ക്ക് ഡിമാന്‍ഡ് കുറയുന്ന സീസണാണിത്. കേരളത്തില്‍ രോഹുവിന് നല്ല ഡിമാന്റുണ്ടെങ്കിലും പിരാന അത്ര ജനകീയമല്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button