ബിഗ് ബോസിലൂടെ ശ്രദ്ധ നേടിയ താരമാണ് ദയ അച്ചു. നടൻ നടൻ ഉണ്ണി മുകുന്ദന്റെ സിനിമ മാളികപ്പുറത്തെ പരിഹസിച്ചുവെന്ന് ആരോപിച്ച് യുട്യൂബില്‍ സീക്രട്ട് ഏജന്റ് എന്ന പേരില്‍ അറിയപ്പെടുന്ന സായ് കൃഷ്ണയെ അധിക്ഷേപിച്ച് രംഗത്ത് എത്തിയ ദയയ്ക്ക് മറുപടിയുമായി സായ്.
ദയയുടെ വാക്കുകൾ ഇങ്ങനെ,
‘അരി അണ്ണന്റെ പുതിയ റിവ്യു… ഉണ്ണി മുകുന്ദന്റെ പടം വന്‍ വിജയം. ആ കണ്ണുനീര് തുടച്ചിട്ട് പറയൂ അണ്ണാ… വല്ലാത്ത ചെയ്ത്തായിപ്പോയി അല്ല അരിയണ്ണാ…? അരിയണ്ണന് എന്തായാലും ആ പടത്തെ ചവിട്ടി താഴ്ത്തി ചാനലിലൂടെ നാറ്റിക്കാന്‍ നോക്കി. പക്ഷെ മാളികപ്പുറം ഭക്തി പടം തന്നെയാണ്. അതുകൊണ്ട് അയ്യപ്പന്റെ അനുഗ്രഹം ആ പടത്തില്‍ അഭിനയിച്ചവര്‍ക്കും ആ സിനിമ ചെയ്തവര്‍ക്കും ഉണ്ടാകും. അരിയണ്ണനെ നാട്ടുകാര്‍ തെറി വിളിക്കുന്നുണ്ടെങ്കില്‍ അതും അയ്യപ്പന്റെ അനുഗ്രഹമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. നീ അനുഭവിക്കാന്‍ പോകുന്നതെയുള്ളു അരിയണ്ണാ… നിന്റെ അരി മുട്ടാന്‍ പോകുന്നതേയുള്ളു. മനസ് നൊന്ത് ഞാന്‍ പറയുകയാണ്.
read also: കേന്ദ്രമന്ത്രിസഭയുടെ ബ്രാൻഡ് അംബാസിഡറാണ് യുഡിഎഫ് നേതൃത്വം: വിമർശനവുമായി പി എ മുഹമ്മദ് റിയാസ്
അയ്യപ്പന്റെ ഭക്തി പടത്തെ അപമാനിച്ച നിനക്കും നിന്റെ കൂടെയുള്ളവര്‍ക്കും കിട്ടാന്‍ പോകുന്നതേയുള്ളു. ലക്ഷ്മി നക്ഷത്ര, ഉണ്ണി മുകുന്ദന് എന്നിവരെ കുറ്റം പറഞ്ഞിട്ട് അവരുടെ ഔദാര്യം കൊണ്ടാണ് നീ അരി മേടിക്കുന്നത്. സായിയോടാണ് എനിക്ക് പറയാനുള്ളത്.. നീ അരിമേടിക്കാനാണ് ഇമ്മാതിരി തോന്നിവാസം പറയുന്നതെങ്കില്‍ എന്നെങ്കിലും നിന്റെ മോന്തകുറ്റി നോക്കി അടിച്ച് പല്ല് കൊഴിക്കുന്ന ഒരു ദിവസം വരും. മറ്റുള്ളവരുടെ മേക്കിട്ട് കേറിയിട്ട് കാശുണ്ടാക്കി കഴിഞ്ഞാല്‍ നിന്റെ അണപല്ല് എപ്പോഴാണ് താഴെ വീഴുകയെന്ന് പറയാന്‍ പറ്റില്ല.’
ഓടികൊണ്ടിരിക്കുന്ന വണ്ടിയിലിരുന്ന് സംസാരിക്കാന്‍ പാടില്ലെന്ന നിയമം നിനക്ക് അറിയില്ലേ. സ്പീക്കറിലിട്ടാലും ഹെഡ്സെറ്റ് വെച്ച് സംസാരിച്ചാലും അത് തെറ്റാണ്. ആദ്യം നീ നിന്റെ തെറ്റ് തിരുത്താന്‍ നോക്ക് ചെറ്റേ… ബ്ലഡിഫൂള്‍… തന്റേടത്തോടെ വീഡിയോ ചെയ്യടാ… വല്ലവരും ഫോണ്‍ ചെയ്തത് എടുത്തിട്ട് അവരെ അങ്ങോട്ട് കേറി ചൊറിഞ്ഞ് അവരെ ചവിട്ടിയിട്ട് അല്ലട ബൂസ്റ്റ് ചെയ്യേണ്ടത്’ – ദയ അച്ചു പറഞ്ഞു.
വീഡിയോ ശ്രദ്ധയില്‍പ്പെട്ട് സായ് കൃഷ്ണ മറുപടിയുമായി എത്തി. ദൈവവും ഭക്തിയും വിശ്വാസവുമില്ലാത്തവര്‍ക്ക് പ്രാക്ക് ഏല്‍ക്കില്ലെന്നാണ് വീഡിയോയിലൂടെ സായ് പറഞ്ഞത്.
‘റിവ്യു ആയിരുന്നില്ല നൂറ് കോടി ക്ലബ്ബില്‍ മാളികപ്പുറം കയറിപ്പോള്‍ അവരിട്ട പോസ്റ്റിന് അഭിനന്ദിച്ചാണ് ഞാന്‍ വീഡിയോ ചെയ്തത്. അയ്യപ്പന് എന്നെ തീര്‍ത്ത് കളയുമെന്ന് ഞാന്‍ കരുതുന്നില്ല. ദൈവവും ഭക്തിയും വിശ്വാസവുമില്ലാത്തവര്‍ക്ക് പ്രാക്ക് ഏല്‍ക്കില്ല. നിങ്ങളും ഞാന്‍ ചെയ്യുന്നത് തന്നെ അല്ലേ ചെയ്യുന്നത്. എന്റെ രണ്ട് പല്ല് പോയാല്‍ അപ്പുറത്തുള്ള ആളുടെ ഒരു പല്ല് പോകും. ഞാന്‍ വണ്ടി ഓടിച്ചുകൊണ്ട് വീഡിയോ എടുക്കാറില്ല. വണ്ടി നിര്‍ത്തിയിട്ട ശേഷമാണ് സംസാരിക്കുന്നത്. പറയുന്ന കാര്യത്തില്‍ കുറച്ച് ലോജിക്ക് വേണം ദയ അച്ചൂ. കാര്യങ്ങള്‍ പലതും നിങ്ങള്‍ മറന്നുപോകുന്നുണ്ട്. നേരത്തെ നിങ്ങള്‍ ഫുക്രു വിഷയത്തില്‍ അവന്റെ കോള്‍ റെക്കോര്‍ഡ് ചെയ്ത് പുറത്തുവിട്ടതല്ലേ?. എന്നിട്ടാണോ നിങ്ങള്‍ ഇപ്പോള്‍ എന്നോട് ചോദിക്കാന്‍ വരുന്നത്’- സായ് കൃഷ്ണ പറഞ്ഞു.
Post Your Comments