ErnakulamNattuvarthaLatest NewsKeralaNews

പറമ്പിൽ ഇര വിഴുങ്ങിക്കിടന്ന പെരുമ്പാമ്പിനെ പിടികൂടി : സംഭവം കോതമംഗലത്ത്

കോതമംഗലം ചേലാട് സ്വദേശി കുര്യൻ എന്നയാളുടെ പറമ്പിൽ നിന്നാണ് പെരുമ്പാമ്പിനെ പിടികൂടിയത്

കോതമംഗലം: പറമ്പിൽ ഇര വിഴുങ്ങിക്കിടന്ന പെരുമ്പാമ്പിനെ പിടികൂടി. കോതമംഗലം ചേലാട് സ്വദേശി കുര്യൻ എന്നയാളുടെ പറമ്പിൽ നിന്നാണ് പെരുമ്പാമ്പിനെ പിടികൂടിയത്.

Read Also : കെടി ജയകൃഷ്ണൻ വധക്കേസിൽ സിബിഐ അന്വേഷണം വേണം, യഥാർത്ഥ പ്രതികൾ സമൂഹത്തിൽ വിഹരിക്കുന്നെന്ന് ബിജെപി

പറമ്പിൽ ജോലി ചെയ്തു കൊണ്ടിരുന്ന പണിക്കാരാണ് കൈത്തോട്ടിൽ കിടന്ന പാമ്പിനെ ആദ്യം കണ്ടത്. തുടർന്ന്, നാട്ടുകാർ കോതമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ വിവരം അറിയിക്കുകയായിരുന്നു.

Read Also : ഭൂകമ്പം: തുര്‍ക്കിയിലും സിറിയയിലും മരണം 5000 പിന്നിട്ടു, 20,000 കടക്കുമെന്ന് ലോകാരോഗ്യ സംഘടന

തുടർന്ന്, ആവോലിച്ചാലിൽ നിന്നും പാമ്പുപിടുത്ത വിദഗ്ധൻ സി കെ വർഗീസ് എത്തിയാണ് പാമ്പിനെ പിടികൂടിയത്. പിടികൂടിയ പെരുമ്പാമ്പിനെ ഉൾവനത്തിലേക്ക് തുറന്നു വിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button