
ഇസ്താംബുള്‍: തുര്‍ക്കിയേയും സിറിയയേയും നടുക്കിയ ഭൂകമ്പത്തെ പറ്റി ഒരാള്‍ മുന്‍കൂട്ടി പ്രവചിച്ചിരുന്നു. അതും മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ്. ഭൂമിയിലെ സീസ്മിക് പ്രവര്‍ത്തനങ്ങളെ പറ്റി പഠനം നടത്തുന്നെന്ന് അവകാശപ്പെടുന്ന ഡച്ച് ഗവേഷകനായ ഫ്രാങ്ക് ഹൂബര്‍ബീറ്റ്‌സ് ആണത്. തെക്ക് – മദ്ധ്യ തുര്‍ക്കിയിലും സിറിയയിലും ഉടനെയോ അല്ലെങ്കില്‍ അധികം വൈകാതെയോ 7.5 തീവ്രതയിലെ ഭൂകമ്ബം പ്രതീക്ഷിക്കാമെന്നായിരുന്നു ഇദ്ദേഹത്തിന്റെ ട്വിറ്റര്‍ പോസ്റ്റ്. എന്നാല്‍ ഇതിന്റെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല. ഇദ്ദേഹത്തിന്റെ പ്രവചനങ്ങള്‍ കൃത്യതയില്ലാത്തതാണെന്നും അശാസ്ത്രീയമായി പ്രവചനങ്ങള്‍ നടത്തുന്ന ഇദ്ദേഹത്തെ ഗവേഷകര്‍ അംഗീകരിച്ചിട്ടില്ലെന്നും ചിലര്‍ ആക്ഷേപമുന്നയിക്കുന്നുണ്ട്.
അതേസമയം, തെക്ക് -കിഴക്കന്‍ തുര്‍ക്കിയിലും വടക്കന്‍ സിറിയയിലും കൊടിയ നാശം വിതച്ച് മണിക്കൂറുകളുടെ ഇടവേളയിലുണ്ടായ മൂന്ന് ഭൂകമ്പത്തില്‍ 4000ത്തിലേറെ മനുഷ്യജീവനുകള്‍ പൊലിഞ്ഞു. ഏകദേശം 20000ത്തിനടുത്ത ആളുകള്‍ക്ക് പരിക്ക് പറ്റിയതായും റിപ്പോര്‍ട്ട് ഉണ്ട്.
ഇന്നലെ ഇന്ത്യന്‍ സമയം രാവിലെ 6.47ഓടെയായിരുന്നു (പ്രാദേശിക സമയം പുലര്‍ച്ചെ 4.17 ) റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ അതിശക്തമായ ആദ്യ ഭൂകമ്പം.
രണ്ടു മണിക്കൂറിനുള്ളില്‍ 40ലേറെ തുടര്‍ ചലനങ്ങളുണ്ടായി. ഇന്ത്യന്‍ സമയം വൈകിട്ട് 3.54നായിരുന്നു റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രതയിലെ രണ്ടാമത്തെ ഭൂചലനം. മൂന്നാമത് 6.0വും രേഖപ്പെടുത്തി. ഇറാക്ക്, ലെബനന്‍, സൈപ്രസ്, ഇസ്രയേല്‍ എന്നീ രാജ്യങ്ങളിലും പ്രകമ്പനമുണ്ടായി. തുര്‍ക്കിയുടെ സിറിയന്‍ അതിര്‍ത്തി പ്രവിശ്യയായ ഗാസിയാന്‍ടെപ്പിന് 66 കിലോമീറ്റര്‍ വടക്ക് കഹ്‌റമന്‍മാരാസിലായിരുന്നു രണ്ടാമത്തെ പ്രകമ്പനം ഉണ്ടായത്.
Post Your Comments