രാജ്യത്ത് ജൈവ ഇന്ധനങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കാൻ പുതിയ നീക്കവുമായി കേന്ദ്രസർക്കാർ. റിപ്പോർട്ട് പ്രകാരം, രാജ്യത്തെ 11 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും തിരഞ്ഞെടുത്ത പെട്രോൾ പമ്പുകളിൽ 20 ശതമാനം എഥനോൾ അടങ്ങിയ പെട്രോളാണ് ലഭ്യമാക്കിയിട്ടുള്ളത്. നിലവിൽ, പെട്രോളിൽ 10 ശതമാനം മാത്രമാണ് എഥനോൾ ചേർക്കുന്നത്. എന്നാൽ, തിരഞ്ഞെടുത്ത പെട്രോൾ പമ്പുകളിൽ നിന്ന് ലഭിക്കുന്ന പെട്രോളിൽ 20 ശതമാനം എഥനോൾ അടങ്ങിയിട്ടുണ്ടാകും. 2025 ഓടെ എഥനോളിന്റെ അളവ് വർദ്ധിപ്പിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.
ആദ്യ ഘട്ടത്തിൽ 15 നഗരങ്ങളിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. തിരഞ്ഞെടുത്ത പ്രദേശങ്ങളിലെ സർക്കാർ ഉടമസ്ഥതയിലുള്ള 3 ഇന്ധന റീട്ടെയിലർമാരുടെ 84 പെട്രോൾ പമ്പുകളിൽ 20 ശതമാനം എഥനോൾ അടങ്ങിയ പെട്രോൾ ലഭിക്കുന്നതാണ്. പെട്രോളിൽ ഉയർന്ന അളവിൽ എഥനോൾ ചേർക്കുമ്പോൾ കാർബൺ പുറന്തള്ളൽ ഒരുപരിധി വരെ നിയന്ത്രണവിധേയമാക്കാൻ സാധിക്കുന്നതാണ്.
കരിമ്പിൽ നിന്നും, അരിയിൽ നിന്നും, മറ്റ് കാർഷിക ഉൽപ്പന്നങ്ങളിൽ നിന്നും വേർതിരിച്ചെടുക്കുന്ന എഥനോളാണ് പെട്രോളിൽ ചേർക്കുന്നത്. ഇതുവഴി കരിമ്പ് കർഷകർക്ക് അധിക വരുമാനം ലഭിക്കുന്നതാണ്. നിലവിൽ, രാജ്യത്തെ വാർഷിക എഥനോൾ ഉൽപ്പാദനശേഷി 1,037 കോടി ലിറ്ററാണ്.
Post Your Comments