റിയാദ്: പ്രവാസികൾക്ക് ആശ്വാസ വാർത്ത. വിസിറ്റ് വിസയിൽ വിദേശികൾക്ക് കൂടുതൽ ബന്ധുക്കളെ കൊണ്ടുവരാൻ അവസരം ഒരുക്കിയിരിക്കുകയാണ് സൗദി അറേബ്യ. ബന്ധുക്കളിലെ കൂടുതൽ വിഭാഗങ്ങളെ വിസിറ്റ് വിസയിൽ രാജ്യത്തേക്ക് കൊണ്ടുവരാൻ അവസരമൊരുക്കിയിരിക്കുകയാണ് വിദേശകാര്യ മന്ത്രാലയം.
മാതാപിതാക്കൾ, ഭാര്യയുടെ മാതാപിതാക്കൾ, ഭാര്യ, മക്കൾ എന്നിവരെയായിരുന്നു വിസിറ്റ് വിസയിൽ കൊണ്ടുവരാൻ കഴിഞ്ഞിരുന്നത്. ഈ കാറ്റഗറിൽ ഉൾപ്പെടാത്തവരെ കൊണ്ടുവരാൻ മറ്റുള്ളവർ എന്നതിൽ പ്രത്യേകം പരാമർശിച്ച് അപേക്ഷ നൽകുകയായിരുന്നു ചെയ്തിരുന്നത്.
എന്നാൽ ഈ കാറ്റഗറി അപ്‌ഡേറ്റ് ചെയ്ത് മാതൃ സഹോദരൻ, പിതൃ സഹോദരൻ, പിതൃ സഹോദരി, പിതാവിന്റെ ഉപ്പ, മാതാവിന്റെ ഉപ്പ, പേരമക്കൾ, സഹോദരി, സഹോദര മക്കൾ എന്നിവരെ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. സിംഗിൾ എൻട്രി വിസിറ്റ് വിസകൾ അബ്ഷീറിൽ ഓൺലൈൻ വഴി പുതുക്കുകയും ചെയ്യാം. സിംഗിൾ എൻട്രി വിസയിൽ സൗദിയിൽ കഴിയാൻ സാധിക്കുക പരമാവധി ആറു മാസമാണ്.
Post Your Comments