ടെക് ലോകം കാത്തിരുന്ന വൺപ്ലസിന്‍റെ ക്ലൗഡ് ഇവന്‍റിന് ഇന്ന് കൊടിയേറും. ഇത്തവണത്തെ ക്ലൗഡ് ഇവന്റ് ആഘോഷമാക്കാൻ വൺപ്ലസിന് ഏറ്റവും പുതിയ ഹാൻഡ്സെറ്റായ വൺപ്ലസ് 11 5ജിയാണ് അവതരിപ്പിക്കുന്നത്. ഇതോടൊപ്പം തന്നെ ഈവന്‍റില്‍ വൺപ്ലസ് 11ആർ 5ജി, വൺപ്ലസ് പാഡ്, വൺപ്ലസ് ബഡ്‌സ് പ്രോ 2, വൺപ്ലസ് പാഡ്, വൺപ്ലസ് ടിവി 65 ക്യു2 പ്രോ എന്നിവയുടെ ലോഞ്ചും നടക്കുന്നതാണ്. ഇന്ന് അവതരിപ്പിക്കുന്ന വൺപ്ലസ് 11 5ജി സ്മാർട്ട്ഫോണുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പരിചയപ്പെടാം.
2കെ റെസലൂഷനോടുകൂടിയ 120 ഹെർട്സ് എൽടിപിഒ 3.0 അമോലെഡ് ഡിസ്പ്ലേയാണ് നൽകിയിട്ടുള്ളത്. എറ്റേണൽ ഗ്രീൻ, ടൈറ്റൻ ബ്ലാക്ക് എന്നിങ്ങനെ രണ്ട് കളർ വേരിയന്റുകളിലാണ് വൺപ്ലസ് 11 5ജി ഇന്ത്യൻ വിപണിയിൽ എത്തുക. കൂടാതെ, 100W SuperVOOC ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും ഇതിലുണ്ട്. വൺപ്ലസ് 11 5ജി ഇന്ത്യയിൽ രണ്ട് റാം, സ്റ്റോറേജ് ഓപ്ഷനുകളിൽ 16 ജിബി വരെ ഓൺബോർഡ് മെമ്മറിയും 256 ജിബി വരെ സ്റ്റോറേജും ലഭ്യമാകുമെന്ന സൂചനയുണ്ട്.
Also Read: പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് അപകടം : യുവാവ് മരിച്ചു
Leave a Comment