ഇന്ത്യൻ വിപണിയിൽ ചരിത്ര നേട്ടം കൊയ്തിരിക്കുകയാണ് പ്രമുഖ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി. റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യയിൽ രണ്ടരക്കോടി ഉപഭോക്താക്കളെന്ന നേട്ടമാണ് മാരുതി കൈവരിച്ചിരിക്കുന്നത്. ജനുവരി 9- നാണ് ഈ നേട്ടം സ്വന്തമാക്കിയതെന്ന് മാതൃകമ്പനിയായ ജപ്പാനിലെ സുസുക്കി മോട്ടോർ കോർപ്പറേഷൻ വ്യക്തമാക്കി. ഇന്ത്യൻ കമ്പനിയായ മാരുതി 1982- ലാണ് സുസുക്കിയുമായി കൈകോർക്കുന്നത്. 1983- ൽ സംയുക്ത പ്രവർത്തനത്തിലൂടെ മാരുതി 800 പുറത്തിറക്കി.
സാധാരണക്കാർക്ക് വേണ്ടി അവതരിപ്പിക്കുന്ന മോഡലുകൾ എന്ന നിലയിലാണ് മാരുതി സുസുക്കി ജനപ്രീതി നേടിയത്. ഓൾട്ടോ, വാഗൺആർ, സ്വിഫ്റ്റ് തുടങ്ങിയ ഒട്ടുമിക്ക മോഡലുകളും ജനങ്ങൾക്കിടയിൽ വൻ തരംഗം സൃഷ്ടിക്കാൻ സാധിച്ചിട്ടുണ്ട്. നിലവിൽ, രാജ്യത്തുടനീളം 3,500- ലധികം ഷോറൂമുകൾ മാരുതി സുസുക്കിക്ക് ഉണ്ട്. എസ്‌യുവികളും, സിഎൻജികളും, ഹൈബ്രിഡുകളും ഉൾപ്പെടെ 17 മോഡലുകളാണ് ഇന്ത്യയിൽ ഉൽപാദിപ്പിച്ച് മാരുതി വിറ്റഴിക്കുന്നത്. 2022- ൽ മാത്രം 19.16 ലക്ഷം വാഹനങ്ങളാണ് വിറ്റഴിച്ചത്.
Post Your Comments