
ദുബായ്: ഗൾഫിലും വൻ വിജയം നേടി ഉണ്ണി മുകുന്ദൻ ചിത്രം മാളികപ്പുറം. ഇതിന്റെ ഭാഗമായി മാളികപ്പുറം ടീം ദുബായിൽ വിജയാഘോഷം നടത്തി. ഉണ്ണി മുകുന്ദൻ, ദേവ നന്ദ, ശ്രീപത്, ആൽഫി തുടങ്ങിയ താരങ്ങളും തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, സംഗീത സംവിധായകൻ രഞ്ജിൻ രാജ്, സംവിധായകൻ വിഷ്ണു ശശി ശങ്കർ, ഫാർസ് ഫിലിം ചെയർമാൻ അഹമ്മദ് ഗൊൽചിൻ, നിർമാതാവ് വേണു കുന്നപ്പിള്ളി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ചിത്രത്തിന് പ്രേക്ഷകർക്കിടയിൽ ലഭിക്കുന്ന സ്വീകാര്യതയ്ക്ക് ഉണ്ണി മുകുന്ദൻ നന്ദി അറിയിച്ചു. എട്ടു വയസ്സുകാരി കല്യാണിയുടെയും അവളുടെ ഇഷ്ടദേവനായ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രം നവാഗതനായ വിഷ്ണു ശശിശങ്കർ ആണ് സംവിധാനം ചെയ്യുന്നത്. കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ പ്രിയ വേണു, നീത പിന്റോ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം. അഭിലാഷ് പിള്ളയുടേതാണ് രചന. വിഷ്ണു നമ്പൂതിരിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. സംഗീതം: രഞ്ജിൻ രാജ്. സംവിധായകൻ തന്നെ എഡിറ്റിംഗും നിർവ്വഹിക്കുന്നു.
ഉണ്ണി മുകുന്ദൻ, സൈജു കുറുപ്പ്, ഇന്ദ്രൻസ്, മനോജ് കെ ജയൻ, രമേശ് പിഷാരടി, സമ്പത്ത് റാം, ദേവനന്ദ, ശ്രീപദ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Read Also: കെടി ജയകൃഷ്ണൻ വധക്കേസിൽ സിബിഐ അന്വേഷണം വേണം, യഥാർത്ഥ പ്രതികൾ സമൂഹത്തിൽ വിഹരിക്കുന്നെന്ന് ബിജെപി
Post Your Comments