കായംകുളം: ആലപ്പുഴ ജില്ലയിൽ കഴുത്തിൽ കേബിൾ കുരുങ്ങി വീണ്ടും അപകടം. കായംകുളത്ത് കേബിളിൽ കുടുങ്ങി സ്കൂട്ടര്‍ മറിഞ്ഞ് യാത്രക്കാരി മരിച്ചു. കഴിഞ്ഞ ദിവസം രാത്രി 10.30 ഓടെയാണ് അപകടം നടന്നത്. കരുനാഗപ്പള്ളി ആദിനാട് കണ്ടത്തിൽതറയിൽ വിജയന്റെ ഭാര്യ ഉഷ (54) ആണു മരിച്ചത്. മകനോടൊപ്പം യാത്ര ചെയ്യവെയായിരുന്നു സംഭവം.
എരുവ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് ബന്ധുവീട്ടിൽ വന്നു മടങ്ങുകയായിരുന്നു ഉഷയും മകനും. ഇടറോഡിൽനിന്നു ദേശീയപാതയിലേക്കു കയറുമ്പോൾ റോഡരികിലെ പഴയ ടെലിഫോൺ കേബിൾ കഴുത്തിൽ കുരുങ്ങുകയായിരുന്നു. ഭർത്താവ് വിജയനായിരുന്നു സ്കൂട്ടർ ഓടിച്ചിരുന്നത്. പിൻസീറ്റിൽ ആയിരുന്നു ഉഷ ഇരുന്നത്. കൂടെ മകനും ഉണ്ടായിരുന്നു.
സ്കൂട്ടറിൽ മകനും ഉണ്ടായിരുന്നു. വീഴുന്നത് കണ്ട് അമ്മേ എന്ന് മകൻ വിളിക്കുമ്പോഴേക്കും യുവതി താഴെ വീഴുകയായിരുന്നു. ഉഷ റോഡിലേക്ക് തെറിച്ച് വീണതിന് പിന്നാലെ, മറ്റൊരു കേബിൾ മകന്റെ കഴുത്തിനും കുരുങ്ങി. സ്കൂട്ടറിന്റെ വേഗത പതുക്കെ ആയതുകൊണ്ട് തന്നെ മകന് അപകടമൊന്നും പറ്റിയില്ല.
Post Your Comments