അങ്കമാലി: റോഡ് മുറിച്ച് കടക്കുന്നതിനിടെ കെ.എസ്.ആർ.ടി.സി ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. അങ്കമാലി വളവഴി എ.ജെ നഗർ 102-ൽ ബ്ലായിപ്പറമ്പിൽ വീട്ടിൽ സജിയുടെ ഭാര്യ മിനിയാണ് (45) മരിച്ചത്.
എം.സി റോഡിൽ വളവഴിയിലേക്കു തിരിയുന്ന ഭാഗത്ത് ശനിയാഴ്ച രാത്രി 9.30ഓടെ ആയിരുന്നു അപകടം നടന്നത്. ഹോട്ടലിൽ നിന്ന് ഭക്ഷണം വാങ്ങി വീട്ടിലേക്കു പോകുന്നതിന് മിനി റോഡ് കുറുകെ കടക്കുന്നതിനിടെയായിരുന്നു ബസ് ഇടിച്ച് തെറിപ്പിച്ചത്. ഗുരുതര പരിക്കേറ്റ മിനിയെ ആസ്റ്റർ മെഡിസിറ്റിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
Read Also : അജ്ഞാതനെ ഇടിച്ചുവീഴ്ത്തിയ ശേഷം ശരീരവുമായി പത്തുകിലോമീറ്ററോളം സഞ്ചരിച്ച കാറിന്റെ ഡ്രൈവര്‍ അറസ്റ്റില്‍
തുടർന്ന്, ചികിത്സയിലിരിക്കെ ചൊവ്വാഴ്ച മരിക്കുകയായിരുന്നു. മക്കൾ: അക്ഷയ്, ശരത് (ഇരുവരും വിദ്യാർത്ഥികൾ). സംസ്കാരം ബുധനാഴ്ച രാവിലെ 11-ന് കിടങ്ങൂർ എസ്.എൻ.ഡി.പി ശാന്തി നിലയത്തിൽ നടക്കും.
Post Your Comments