റിസർവ് ബാങ്കിന്റെ നേതൃത്വത്തിൽ ചേരുന്ന നടപ്പു സാമ്പത്തിക വർഷത്തെ അവസാന ധനനയ യോഗം ഇന്ന് ആരംഭിക്കും. റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അധ്യക്ഷനായ ആറംഗ ധനനയ നിർണയ സമിതിയുടെ നേതൃത്വത്തിലാണ് യോഗം ആരംഭിക്കുന്നത്. രണ്ട് ദിവസം നീണ്ടുനിൽക്കുന്ന യോഗം ഫെബ്രുവരി 8 ബുധനാഴ്ച അവസാനിക്കും.
നടപ്പു സാമ്പത്തിക വർഷം 5 തവണയാണ് ധനനയ യോഗം സംഘടിപ്പിച്ചത്. എല്ലാ ധനനയ യോഗത്തിലും റിസർവ് ബാങ്ക് പലിശ നിരക്കിൽ വർദ്ധനവ് വരുത്തിയിരുന്നു. കോവിഡ് കാലത്ത് 4 ശതമാനമായിരുന്ന റിപ്പോ നിരക്ക് നിലവിൽ 6.25 ശതമാനമാണ്. കുറച്ച് നാളുകൾ കൂടി പലിശ നിരക്ക് ഉയർന്ന തലത്തിൽ തുടരുമെന്ന് മുന്നറിയിപ്പ് റിസർവ് ബാങ്ക് ഗവർണർ നൽകിയിരുന്നു.
റീട്ടെയിൽ നാണയപ്പെരുപ്പം 4 ശതമാനമായി നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ധനനയ യോഗത്തിൽ പലിശ നിരക്ക് ഉയർത്തുന്നത്. 2022- ന്റെ ആദ്യ 10 മാസങ്ങളിൽ പണപ്പെരുപ്പ നിരക്ക് 6 ശതമാനം ഉയർന്നത് തുടർച്ചയായ പലിശ വർദ്ധനയ്ക്ക് വഴിവെച്ചിരുന്നു.
Post Your Comments