മൂന്നാം പാദത്തിൽ കോടികളുടെ ഏകീകൃത അറ്റനഷ്ടവുമായി പ്രമുഖ ഡിജിറ്റൽ സാമ്പത്തിക സേവന പ്ലാറ്റ്ഫോമായ പേടിഎം. കണക്കുകൾ പ്രകാരം, ഒക്ടോബറിൽ ആരംഭിച്ച് ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ 392 കോടി രൂപയുടെ ഏകീകൃത അറ്റനഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയിരിക്കുന്നത്. മുൻ വർഷം ഇതേ കാലയളവിൽ ഇത് 778.4 കോടി രൂപയായിരുന്നു. ഇത്തവണ കമ്പനിക്ക് പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം ഉയർത്താൻ സാധിച്ചിട്ടുണ്ട്. മൂന്നാം പാദത്തിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 42 ശതമാനം വർദ്ധനവോടെ 2062.2 കോടി രൂപയാണ്. മുൻ വർഷം ഇത് 1,456.1 കോടി രൂപയാണ്.
അവലോകന പാദത്തിൽ പ്രവർത്തന ലാഭത്തിന്റെ ലക്ഷ്യം കൈവരിച്ചതായി പേടിഎം അറിയിച്ചിട്ടുണ്ട്. ഇത്തവണ അറ്റനഷ്ടം നേരിട്ടെങ്കിലും വരാനിരിക്കുന്ന പാദത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനുള്ള നീക്കം പേടിഎം നടത്തുന്നുണ്ട്. വളർച്ചയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും, അപകട സാധ്യതകളിൽ ജാഗ്രത പുലർത്തുകയും ചെയ്യുന്ന നയമാണ് പേടിഎം ഇത്തവണ സ്വീകരിച്ചിരിക്കുന്നത്. ഉപഭോക്തൃ സേവനം കൂടുതൽ മെച്ചപ്പെടുത്താൻ വ്യത്യസ്ഥമായ ഫീച്ചറുകളാണ് പേടിഎം അവതരിപ്പിക്കുന്നത്.
Also Read: കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസിൽ എ ഷാനവാസിന് അനുകൂലമായി റിപ്പോർട്ട് ഇല്ലെന്ന് ആലപ്പുഴ എസ്‌പി
Post Your Comments