ന്യൂഡൽഹി: ഭാരത് ജോഡോ പദയാത്ര സമാപിച്ചതോടെ, കോൺഗ്രസിന്റെ അടുത്ത പരിപാടി ഇനി ‘ഹാഥ് സേ ഹാഥ്’ ജോഡോ യാത്ര. ഭാരത് ജോഡോ പദയാത്ര രാഷ്ട്രീയ ലക്ഷ്യത്തേക്കാളുപരി സംഘടനാതലത്തിൽ കോൺഗ്രസിനെ ശക്തിപ്പെടുത്താനാണ് ഊന്നൽ നൽകിയത്. ഇതിൽ നിന്നു വ്യത്യസ്തമായി ഹാഥ്സേ ഹാഥ് ജോഡോ പൂർണമായി രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതായിരിക്കുമെന്നു പാർട്ടി വൃത്തങ്ങൾ പറയുന്നു.
ഇതിന്റെ ലക്‌ഷ്യം തന്നെ ബിജെപിയുടെ 2024 ലെ മുന്നേറ്റം തടയുക എന്നതായിരിക്കും. ബിജെപിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും വീഴ്ചകൾ എണ്ണിപ്പറഞ്ഞുള്ള കോൺഗ്രസിന്റെ കുറ്റപത്രവും പാർട്ടിക്കൊപ്പം നിൽക്കാൻ അഭ്യർത്ഥിച്ചുള്ള രാഹുൽ ഗാന്ധിയുടെ കത്തുമായി പ്രവർത്തകർ വീടുകൾ കയറിയിറങ്ങും. രാജ്യത്തെ ആറര ലക്ഷം ഗ്രാമങ്ങളിൽ പ്രചാരണം നടത്തും.
Post Your Comments