
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഉമ്മന്‍ ചാണ്ടിക്ക് തുടര്‍ ചികിത്സ ലഭ്യമാക്കുന്നില്ലെന്ന കുടുംബത്തിനെതിരായ സഹോദരന്റെ ആരോപണങ്ങള്‍ക്കിടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ന്യുമോണിയ ചികിത്സയ്ക്കാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതിനിടെ, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ എ.കെ.ആന്റണിയും എം.എം.ഹസ്സനും ഇന്ന് ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ചിരുന്നു. ഉമ്മന്‍ ചാണ്ടിയെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കുന്നില്ലെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ സഹോദരന്‍ അലക്‌സ് വി. ചാണ്ടി രംഗത്തെത്തിയിരുന്നു.
അതേസമയം, ചികിത്സയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ ഉമ്മന്‍ചാണ്ടിയും അദ്ദേഹത്തിന്റെ കുടുംബവും സാമൂഹിക മാധ്യമങ്ങളിലൂടെ നിഷേധിച്ചിട്ടുണ്ട്. ഉമ്മന്‍ചാണ്ടിക്ക് തുടര്‍ ചികിത്സ ലഭ്യമാക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട അലക്‌സ് വി. ചാണ്ടിയും മറ്റു ചില കുടുംബാംഗങ്ങളും മുഖ്യമന്ത്രി പിണറായി വിജയന് കത്ത് അയച്ചിട്ടുണ്ടായിരുന്നു. ഇതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ചകളും നടന്നിരുന്നു.
Post Your Comments