KeralaCinemaMollywoodLatest NewsNewsEntertainment

വെളുത്ത പഞ്ചസാര എന്ന് വിളിക്കില്ല, കറുത്ത ശർക്കര എന്ന് വിളിക്കുമെന്ന് മമ്മൂട്ടി: വിവാദം

മമ്മൂട്ടി വീണ്ടും വിവാദത്തിൽ. ക്രിസ്റ്റഫർ എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പത്ര സമ്മേളനത്തിൽ സംസാരിക്കവെ മമ്മൂട്ടി നടത്തിയ പുതിയ പരാമർശമാണ് വിവാദമായിരിക്കുന്നത്. ഇതിനെതിരെ സോഷ്യൽ മീഡിയ രംഗത്ത്. ഐശ്വര്യ ലക്ഷ്മി, മമ്മൂട്ടി, സ്നേഹ തുടങ്ങിയവർ പങ്കെടുത്ത പ്രൊമോഷൻ പരിപാടിയിലാണ് സംഭവം. മമ്മൂട്ടിയെ ‘ചക്കര’ എന്ന് ഐശ്വര്യ ലക്ഷ്മി വിളിച്ചപ്പോൾ ‘വെളുത്ത പഞ്ചസാര എന്ന് വിളിക്കില്ല, കറുത്ത ശർക്കര എന്നാണ് വിളിക്കാ. ശർക്കര എന്ന് വെച്ചാൽ കരുപ്പെട്ടിയാണ്’ എന്നായിരുന്നു മമ്മൂട്ടി നൽകിയ മറുപടി.

ഇതിനെതിരെയാണ് സോഷ്യൽ മീഡിയ രംഗത്ത് വന്നിരിക്കുന്നത്. പരോക്ഷമായി മമ്മൂട്ടി കറുത്ത നിറത്തെ മോശമാക്കി സംസാരിക്കുകയായിരുന്നു എന്നാണ് ഉയരുന്ന പ്രധാന വിമർശനം. ശർക്കര, പഞ്ചസാര എന്നിവയിലൊക്കെ സാധാരണക്കാർ കാണുന്നത് മധുരം ആണെന്നും, എന്നാൽ അതിൽ പോലും നിറം നോക്കുന്ന താരങ്ങൾ ആണല്ലോ മലയാള സിനിമയിൽ ഉള്ളതെന്നുമാണ് വിമർശനം.

കഴിഞ്ഞ മാസവും മമ്മൂട്ടി വിവാദത്തിൽ അകപ്പെട്ടിരുന്നു. ജൂഡ് ആന്റണിയുടെ സംവിധാനത്തിലുള്ള ചിത്രമായ ‘2018 എവരിവണ്‍ ഈസ് എ ഹീറോ’യുടെ ടീസര്‍ ലോഞ്ചിനിടെ മമ്മൂട്ടി നടത്തിയ പരാമര്‍ശമായിരുന്നു വിവാദമായത്. പിന്നീട് മമ്മൂട്ടി ഖേദം പ്രകടിപ്പിച്ച് രംഗത്ത് എത്തുകയും ചെയ്‍തു. ജൂഡ് ആന്റണിയുടെ തലയില്‍ കുറച്ചു മുടി കുറവുണ്ടെന്നെയുള്ളൂ. തലയില്‍ ബുദ്ധിയുണ്ടെന്നായിരുന്നു മമ്മൂട്ടിയുടെ പരാമര്‍ശം.ഇതിനെ തുടര്‍ന്നുണ്ടായ വിമര്‍ശനത്തിന് പിന്നാലെയാണ് വിഷയത്തില്‍ താരം ഖേദം പ്രകടിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button