KottayamKeralaNattuvarthaLatest NewsNews

ക​ർ​ഷ​ക​നെ പാ​ട​ത്ത് മരിച്ച നിലയിൽ കണ്ടെത്തി

കു​​മ​​ര​​കം പ​​ത്തു​​പ​​ങ്കി​​ൽ പു​​ന്ന​​ച്ചി​​റ കു​​ഞ്ഞൂ​​ഞ്ഞു​​കു​​ട്ടി (രാ​​ജ​​പ്പ​​ൻ -65) നെ​​യാ​​ണ് പാടത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്

കു​​മ​​ര​​കം: ക​​ർ​​ഷ​​ക​​നെ പാടത്തെ ചാ​​ലി​​ൽ ​വീ​​ണ് മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി. കു​​മ​​ര​​കം പ​​ത്തു​​പ​​ങ്കി​​ൽ പു​​ന്ന​​ച്ചി​​റ കു​​ഞ്ഞൂ​​ഞ്ഞു​​കു​​ട്ടി (രാ​​ജ​​പ്പ​​ൻ -65) നെ​​യാ​​ണ് പാടത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

Read Also : വനിതാ നേതാവിനയച്ച അശ്‌ളീല സന്ദേശം പാർട്ടി ഗ്രൂപ്പിൽ! പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയായ ലോക്കൽ സെക്രട്ടറിയെ പുറത്താക്കി

വെ​​ളി​​യ​​ത്ത് ചെ​​മ്മാ​​യി​​ക്ക​​രി പാ​​ട​​ത്ത് വി.​​എം. കാ​​നാ​​ലി​​നു സ​​മീ​​പം ഇ​​ന്ന​​ലെ വെെ​​കു​​ന്നേ​​രം 4.30 ഓ​​ടെയാണ് ഇയാളെ മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി​​യ​​ത്. ഭാ​​ര്യ​​യോ​​ടൊ​​പ്പം പാ​​ട​​ത്തു വ​​ന്ന് തി​​രി​​കെ പോ​​കു​​ന്ന​​തി​​നി​​ട​​യി​​ലാ​​ണ് സം​​ഭ​​വം. ഭാ​​ര്യ​​യോ​​ട് താ​​ൻ മീ​​ൻ​​കൂ​​ട് പൊ​​ക്കി​​യി​​ട്ടു വ​​രാ​​മെ​​ന്നു പ​​റ​​ഞ്ഞു കു​​റ​​ച്ചു സ​​മ​​യം ക​​ഴി​​ഞ്ഞി​​ട്ടും കാ​​ണാ​​ത്ത​​തി​​നെ തു​​ട​​ർ​​ന്ന് തി​​രി​​കെ എ​​ത്തി​​യ ഭാ​​ര്യ​​യാ​​ണ് ക​​ർ​​ഷ​​ക​​നെ ചാ​​ലി​​ൽ​ വീ​​ണു കി​​ട​​ക്കു​​ന്ന​​താ​​യി ക​​ണ്ട​​ത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. ഭാ​​ര്യ: ശാ​​ന്ത​​മ്മ. മ​​ക്ക​​ൾ : ശ്യാം, ​​രേ​​ഷ്മ. മ​​രു​​മ​​ക​​ൻ : ര​​മേ​​ശ​​ൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button