Latest NewsNewsIndia

താരങ്ങളുടെയും രാഷ്ട്രീയക്കാരുടെയും വ്യവസായികളുടെയും സ്ഥിരം സാന്നിധ്യമുള്ള ക്ഷേത്രം: പ്രാര്‍ത്ഥിച്ചാല്‍ ഉടന്‍ ഫലം

മുംബൈ: വിഘ്‌നങ്ങള്‍ നീക്കുന്ന ഭഗവാനായാണ് ഗണപതിയെ കാണുന്നത്. അതുകൊണ്ടുതന്ന വിഘ്‌നേശ്വരന്‍ എന്നും അറിയപ്പെടുന്നു. ഗണപതിയെ പ്രാര്‍ത്ഥിച്ചാണ് ഏത് കാര്യത്തിനും ഇറങ്ങിത്തിരിക്കുക. അതിനാല്‍ ഹൈന്ദവ വിശ്വാസത്തില്‍ ഗണപതിക്ക് മഹനീയ സ്ഥാനമാണ് ഉള്ളത്. ഗണപതിയുടെ ഏറ്റവും പ്രശസ്തമായ തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ് മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രം. ജനസഹസ്രങ്ങളുടെ വിശ്വാസങ്ങളും അദ്ഭുതരമായ അനുഭവങ്ങളുമാണ് ഈ ക്ഷേത്രത്തെ പ്രശസ്തമാക്കുന്നതെന്നാണ് പറയപ്പെടുന്നത്. ഭക്തന്‍ ആത്മാര്‍ഥമായ മനസ്സോടെ പ്രാര്‍ഥിച്ചാല്‍ അവന്റെ ആഗ്രഹം നിറവേറ്റുമെന്നതിനാലാണ് സിദ്ധിവിനായകന്‍ എന്ന് അറിയപ്പെടുന്നത്.

Read Also: ഭാര്യയേയും മാതാപിതാക്കളേയുമെല്ലാം പച്ച തെറിവിളിച്ച്‌ കത്ത്, അതിൽ കോട്ടയത്തെ സീൽ: ആരോപണവുമായി വ്ലോഗർ

ക്ഷേത്രത്തിനുള്ളിലെ ഒരു ചെറിയ മണ്ഡപത്തിലാണ് ഗണപതിയുടെ സിദ്ധിവിനായക രൂപം പ്രതിഷ്ഠിച്ചിരിക്കുന്നത്. വിനായകവിഗ്രത്തിന്റെ തുമ്പിക്കൈ വലതുവശത്തേക്ക് വളഞ്ഞിരിക്കുന്നു എന്ന പ്രത്യേകതയും ഈ വിഗ്രഹത്തിനുണ്ട്. ചതുര്‍ഭുജനായ മഹാഗണപതിയാണ്. മുകളിലെ വലതുകൈയില്‍ താമരയും ഇടതുകൈയില്‍ മഴുവും താഴെ വലതുകൈയില്‍ മുത്തുമാലയും ഇടതുകയ്യില്‍ ഒരു പാത്രം നിറയെ ഇഷ്ടവിഭവമായ മോദകവുമാണ്. നെറ്റിയില്‍ മഹാദേവന്റെ മൂന്നാംക്കണ്ണിനെ ഓര്‍മിപ്പിക്കുന്ന വിധം മറ്റൊരു കണ്ണ് കൂടി സിദ്ധിവിനായകനുണ്ട്. കഴുത്തില്‍ മാലയ്ക്കു പകരം പാമ്പാണ്. ഭാര്യമാരായ സിദ്ധിയെയും ബുദ്ധിയെയും ഗണപതിയുടെ ഇരുവശത്തും പ്രതിഷ്ഠിച്ചിട്ടുണ്ട്.

ജീവിതത്തില്‍ സന്തോഷവും ഭാഗ്യവും പ്രദാനം ചെയ്യുന്നവനാണ് ഈ സിദ്ധിരൂപനെന്ന് ഭക്തര്‍ അടിയുറച്ച് വിശ്വസിക്കുന്നു. ചലച്ചിത്ര താരങ്ങളുടെയും രാഷ്ട്രീയക്കാരുടെയും വ്യവസായികളുടെയും സ്ഥിരം സാന്നിധ്യമുള്ള ക്ഷേത്രമാണിത്. വിശേഷദിവസങ്ങളില്‍ വലിയ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. ജീവിതത്തിലെ ഓരോ പുതിയ തുടക്കങ്ങളിലും വിനായകനെ കണ്ട് അനുഗ്രഹം തേടാനെത്തുന്നവരില്‍ നാട്ടില്‍ നിന്ന് മാത്രമല്ല വിദേശത്തുനിന്നും ആളുകളെത്താറുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button