തിരുവനന്തപുരം: സാമൂഹ്യ വിരുദ്ധരെ പിടികൂടാൻ സംസ്ഥാന വ്യാപക പരിശോധനയുമായി കേരളാ പോലീസ്. സാമൂഹിക വിരുദ്ധരെ പിടികൂടാനുളള നടപടിയുടെ ഭാഗമായി ഫെബ്രുവരി നാല് മുതൽ സംസ്ഥാന വ്യാപകമായി 3501 സ്ഥലങ്ങളിൽ പോലീസ് പരിശോധന നടത്തി. 2507 പേർ അറസ്റ്റിലായെന്നും സംസ്ഥാനത്തൊട്ടാകെ 1673 കേസുകളും രജിസ്റ്റർ ചെയ്തുവെന്നും പോലീസ് അറിയിച്ചു.
തിരുവനന്തപുരം റൂറലിലാണ് ഏറ്റവും അധികം കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പത്തനംതിട്ടയിലും ഇടുക്കിയിലും കേസുകളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല.
വിശദ വിവരങ്ങൾ ജില്ല, രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം, കരുതൽ തടങ്കൽ ഉൾപ്പെടെയുളള അറസ്റ്റ് എന്ന ക്രമത്തിൽ:
തിരുവനന്തപുരം സിറ്റി – 22, 63
തിരുവനന്തപുരം റൂറൽ – 217, 270
കൊല്ലം സിറ്റി – 30, 51
കൊല്ലം റൂറൽ – 104, 110
പത്തനംതിട്ട – 0, 32
ആലപ്പുഴ – 64, 134
കോട്ടയം – 90, 133
ഇടുക്കി – 0, 99
എറണാകുളം സിറ്റി – 49, 105
എറണാകുളം റൂറൽ – 37, 107
തൃശൂർ സിറ്റി – 122, 151
തൃശൂർ റൂറൽ – 92, 150
പാലക്കാട് – 130, 168
മലപ്പുറം – 53, 168
കോഴിക്കോട് സിറ്റി – 69, 90
കോഴിക്കോട് റൂറൽ – 143, 182
വയനാട് – 109, 112
കണ്ണൂർ സിറ്റി – 130, 136
കണ്ണൂർ റൂറൽ – 127, 135
കാസർഗോഡ് – 85, 111
Read Also: പിണറായി സർക്കാറിന്റെ ജനദ്രോഹ നടപടികൾക്കെതിരെ ബിജെപി മാർച്ച് സംഘടിപ്പിക്കും: കെ സുരേന്ദ്രൻ
Post Your Comments