KeralaLatest NewsNews

ഇന്നവേഷൻ ചലഞ്ച് 2023: പങ്കെടുക്കാൻ അവസരം

തിരുവനന്തപുരം: കെ-ഡിസ്‌കിന്റെ (കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ) നേതൃത്വത്തിൽ തദേശസ്വയംഭരണ സ്ഥാപനതലത്തിലുള്ള രണ്ടാം തലമുറ വികസന പ്രതിസന്ധികൾ മുറിച്ചുകടക്കുന്ന നൂതനാശയങ്ങളുടെ ശേഖരം സൃഷ്ടിക്കുന്നതിന് സംഘടിപ്പിക്കുന്ന ഇന്നവേഷൻ ചലഞ്ച്-2023 ൽ പങ്കെടുക്കാൻ അവസരം.

Read Also: ആരോഗ്യകരമായ ഭക്ഷണത്തിലൂടെ പ്രമേഹത്തെ ചെറുക്കാം: മികച്ച പോഷകാഹാര പദ്ധതിക്കുള്ള നുറുങ്ങുകളും തന്ത്രങ്ങളും മനസിലാക്കാം

KVASU, KTU, KAU, KUFOS മുതലായ സർവ്വകലാശാല വിദ്യാർഥികൾ, ഗവേഷണ സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പുകൾ, വിവിധ മേഖലയിലെ പൂർവ്വ വിദ്യാർഥികൾ രൂപപ്പെടുത്തുന്ന പ്രാദേശിക പ്രശ്ന പരിഹാരത്തിനുള്ള ആശയങ്ങൾ (പ്രോഡക്റ്റ്/പ്രോസസ്/സിസ്റ്റം) സമർപ്പിക്കാം. മൂന്ന് വിഭാഗങ്ങളിലായി ഏറ്റവും മികച്ച മൂന്ന് പ്രോഡക്റ്റ്/പ്രോസസ്/സിസ്റ്റം ആശയങ്ങൾക്ക് സമ്മാനം നേടുവാനും ഷോർട്ട് ലിസ്റ്റ് ചെയ്യുന്ന മികച്ചവ പ്രദർശിപ്പിക്കുവാനുള്ള അവസരവും ലഭിക്കുന്നതാണ്.

മൂന്ന് വിഭാഗമായാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. ഒന്നാം വിഭാഗത്തിൽ അക്കാദമിക് സ്ഥാപനങ്ങൾ (പോളിടെക്‌നിക് കോളേജുകൾ/ പ്രൊഫഷണൽ കോളേജുകളിൽ നിന്നുള്ള യുജി വിദ്യാർഥികൾ, എല്ലാവിഭാഗം കോളേജുകളിൽ നിന്നുള്ള പിജി വിദ്യാർത്ഥികൾ), വിഭാഗം രണ്ടിൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് റിസർച്ച് ഓർഗനൈസേഷൻസ് നിന്നുള്ള പി.എച്ച്.ഡി സ്‌കോളർസ്, മൂന്നാം വിഭാഗത്തിൽ സ്റ്റാർട്ടപ്പുകൾ, എന്ന രീതിയിൽ ആണ് അപേക്ഷ സമർപ്പിക്കേണ്ടത്. കൂടാതെ കഴിഞ്ഞ മൂന്ന് വർഷത്തിനകം ബി ടെക് / മാസ്റ്റേഴ്സ് / പിഎച്ച്ഡി പൂർത്തിയാക്കിയ വ്യക്തികൾക്കും അതാത് വിഭാഗത്തിൽ അപേക്ഷിക്കാം.

കൃഷിയും സസ്യ ശാസ്ത്രവും, ആനിമൽ ഹസ്ബൻഡറി ആൻഡ് പൗൾട്രി സയൻസസ്, ഫിഷറീസ് ആൻഡ് ഓഷ്യൻ സയൻസസ്, ഡയറി, ഫുഡ് ടെക്നോളജീസ്, പുനരുപയോഗം, ഊർജ്ജ സംരക്ഷണം, ഇ-മൊബിലിറ്റി, കാർബൺ വേർതിരിക്കൽ, ഖര, ദ്രാവക, അപകടകരമായ മാലിന്യ നിർമാർജനം എന്നീ വിഷയ മേഖലകളെ ആസ്പദമാക്കിയുള്ള പ്രോഡക്റ്റ്/പ്രോസസ്/സിസ്റ്റം എന്നീ രീതിയിലുള്ള ആശയങ്ങൾ ഉൾക്കൊള്ളുന്ന പ്രോജക്ടുകൾ ആണ് സമർപ്പിക്കപ്പെടേണ്ടത്.

kdisc.kerala.gov.in/oloi/challenge എന്ന ഓൺലൈൻ ലിങ്ക് വഴി ആശയങ്ങൾ സമർപ്പിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 25. കൂടുതൽ വിവരങ്ങൾക്ക്: 91 8547510783, 9645106643.

Read Also: കാന്താരയും മാളികപ്പുറവും ഏറ്റെടുത്തതുപോലെ പ്രേക്ഷകർ ഈ സിനിമയും ഏറ്റെടുക്കും: രാമസിംഹൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button