
ചെന്നൈ: ക്രൂഡ് ബോംബ് നിർമ്മാണത്തിനിടെ ഉണ്ടായ പൊട്ടിത്തെറിയിൽ കുപ്രസിദ്ധ ഗുണ്ടാ തലവൻ ഒട്ടേരി കാർത്തിയ്ക്ക് ഗുരുതരമായ പരിക്ക്. സ്‌ഫോടനത്തിൽ ഇയാളുടെ രണ്ട് കൈകളും നഷ്ടപ്പെട്ടു. കാലിന് ഗുരുതരമായി പരിക്കേറ്റതായും പോലീസ് അറിയിച്ചു.
മുറിവിന്റെ കാഠിന്യം കാരണമാണ് ഓട്ടേരി കാർത്തിയുടെ കൈകൾ മുറിച്ചു മാറ്റേണ്ടി വന്നത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചെന്നൈയിലെ കുപ്രസിദ്ധ കുറ്റവാളിയാണ് ഒട്ടേരി കാർത്തി.
ചൈനീസ് ആപ്പുകൾക്കെതിരെ വീണ്ടും കേന്ദ്രസർക്കാർ നടപടി: 232 ബെറ്റിങ്, ലോണ്‍ ആപ്പുകൾ കൂടി നിരോധിച്ചു
വിജയകുമാർ എന്നയാളിനൊപ്പം ചേർന്ന് ക്രൂഡ് ബോംബ് നിർമ്മിക്കുന്നതിനിടെയാണ് സ്‌ഫോടനം. വിജയകുമാറിന്റെ വസതിയിൽ ക്രൂഡ് ബോംബ് ഉണ്ടാക്കുന്നതിൽ കാർത്തിക്ക് പങ്കുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
പുഴൽ ജയിലിൽ കഴിയുമ്പോഴാണ് വിജയകുമാർ എന്നയാളുമായി കാർത്തി പരിചയപ്പെടുന്നത്. രണ്ട് ദിവസം മുമ്പ് അമ്പത്തൂരിലെ ഒറഗഡത്തിന് സമീപം നായ്ക്കുട്ടിയെ വാങ്ങാനെന്ന വ്യാജേന ഇയാൾ വിജയകുമാറിനെ സന്ദർശിച്ചിരുന്നു.
Post Your Comments