രണ്ടു ഭാര്യമാർ ഒരേ സമയം ഗർഭിണിയായ വാർത്തയിലൂടെ യൂട്യൂബർ അർമാൻ മാലിക്കിനെ ഏവർക്കുമറിയാം. ഒരേ സമയം രണ്ടു ഭാര്യമാരും ഗർഭിണികളായി എന്ന പേരിലാണ് അടുത്തിടെ ഇദ്ദേഹം വാർത്തകളിൽ ഇടം നേടിയത്. പായൽ മാലിക്, കൃതിക മാലിക് എന്നിവരാണ് അർമാൻ മാലിക്കിന്റെ ഭാര്യമാർ. ഇവർക്കൊപ്പം പോസ് ചെയ്ത ചിത്രങ്ങളാണ് ഇദ്ദേഹം പോസ്റ്റ് ചെയ്തതും, വൈറലായി മാറിയതും. ഇപ്പോൾ മൂന്നാമതൊരു യുവതിയെ മാലയിട്ട് ഭാര്യയാക്കി അർമാൻ രണ്ടു ഭാര്യമാർക്കും മുൻപിൽ അവതരിപ്പിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിക്കഴിഞ്ഞു.
അർമാനും യുവതിയും കഴുത്തിൽ പുഷ്പഹാരം അണിഞ്ഞിട്ടുണ്ട്. ഭാര്യമാരുടെ പ്രതികരണമാണ് ചൂടേറിയ ചർച്ചയ്ക്ക് വഴിവച്ചത്. മറ്റു രണ്ടുപേരും വൈകുന്നേരത്തെ നടത്തം കഴിഞ്ഞു വീട്ടിലെത്തിയപ്പോൾ കണ്ട കാഴ്ചയാണിത്. ഭർത്താവ് തന്റെ മൂന്നാമത്തെ ഭാര്യ എന്ന് പറഞ്ഞ് ലക്ഷ്യ എന്ന യുവതിയെ പരിചയപ്പെടുത്തുന്നു. വിഷയം അവതരിപ്പിക്കപ്പെട്ടതും കൃതികയും പായലും അപ്പോൾത്തന്നെ പൊട്ടിത്തെറിച്ചു. ഭർത്താവിന്റെ ഈ പ്രവർത്തിയെക്കുറിച്ച് അധികൃതരെ വിവരമറിയിക്കും എന്നും ഭാര്യമാർ ഭീഷണിപ്പെടുത്തി.
തന്റെ രക്തസമ്മർദം താഴുന്നതായി പായൽ വീഡിയോയിൽ പറയുന്നുണ്ട്. പായലിന് ഒരു മകൻ കൂടിയുണ്ട്. എന്നാൽ കൃതിക പലതവണ അബോർഷൻ ആയ ശേഷം കാത്തിരിക്കുന്ന കണ്മണിയാണിത്. കാര്യങ്ങൾ വഷളാകുന്നു എന്ന് കണ്ടപ്പോൾ സംഭവം ഒരു പ്രാങ്ക് ആണെന്ന് അർമാൻ വെളിപ്പെടുത്തുന്നു. മൂന്നാമത് വിവാഹം ചെയ്തിട്ടില്ല എന്നും പറഞ്ഞു. എന്നാൽ രണ്ടുപേരെയും വീട്ടിൽ നിന്നും പുറത്താക്കും എന്ന് പായലും കൃതികയും ഭീഷണിപ്പെടുത്തി. ഒടുവിൽ എന്തായി എന്ന് ആരാധകർ ഉറ്റുനോക്കുകയാണ്. നിരവധിപ്പേർ ആണ് ഇതിനെതിരെ കമന്റുമായി വന്നിരിക്കുന്നത്.
Post Your Comments