തിരുവനന്തപുരം: ഭാരതീയ വായുസേനയുടെ ‘സൂര്യകിരൺ ടീം’ നാളെ രാവിലെ 8.30ന് തിരുവനന്തപുരം ശംഖുമുഖം കടൽതീരത്ത് വ്യോമാഭ്യാസ പ്രകടനം നടത്തും. 8 വർഷങ്ങൾക്ക് ശേഷമാണ് ഇത്തരമൊരു അഭ്യാസ പ്രകടനത്തിന് തലസ്ഥാന നഗരം വേദിയാകുന്നത്. പൊതുജനങ്ങൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന പ്രദർശന പരിപാടിയുടെ സംഘാടനച്ചുമതല സംസ്ഥാന സർക്കാരാണ് നിർവ്വഹിക്കുന്നത്. പൊതുഭരണ വകുപ്പിന്റെ നേതൃത്വത്തിൽ അഭ്യാസ പ്രകടനങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
Read Also: കാന്താരയും മാളികപ്പുറവും ഏറ്റെടുത്തതുപോലെ പ്രേക്ഷകർ ഈ സിനിമയും ഏറ്റെടുക്കും: രാമസിംഹൻ
സംസ്ഥാന സർക്കാരിന്റെയും ഭാരതീയ വായു സേനയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രസ്തുത പരിപാടിയുടെ ഫുൾ ഡ്രസ് റിഹേഴ്‌സൽ ഇന്ന് രാവിലെ 8.30ന് നടന്നു. നഗരത്തിലെ വിവിധ സ്‌കൂളുകളിലെ വിദ്യാർഥികൾക്ക് വ്യോമാഭ്യാസ പ്രകടനം കാണുവാനുള്ള സൗകര്യം ഒരുക്കിയിരുന്നു. നാളെ നടക്കുന്ന വ്യോമാഭ്യാസ പ്രകടനം കാണുന്നതിന് പവലിയനിലേക്കുള്ള പ്രവേശനം പാസ് മുഖാന്തരം ക്രമീകരിച്ചിട്ടുണ്ട്. 250 പേർക്ക് ഇരിക്കാവുന്ന വിഐപി പവലിയനും 1000 പേർക്ക് ഇരിക്കാവുന്ന മറ്റൊരു പവലിയനും ശംഖുമുഖം ബീച്ചിൽ ഒരുക്കിയിട്ടുണ്ട്.
Post Your Comments