പേരൂർക്കട: യുവതിയെ കഴുത്തിൽ ഷാൾ കുരുക്കി കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. കൊല്ലം സ്വദേശി ആന്റോ സെബാസ്റ്റ്യൻ (37) ആണ് പിടിയിലായത്.
Read Also : ഫേസ്ബുക്ക്: പ്രതിദിന സജീവ ഉപയോക്താക്കളുടെ എണ്ണം പുറത്തുവിട്ടു, ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഇന്ത്യയും
തിരുവനന്തപുരത്ത് തമ്പാനൂർ എസ്ഐ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ആണ് പ്രതിയെ പിടികൂടിയത്. നാലുവർഷം മുമ്പാണ് ഇയാൾ കൊല്ലം സ്വദേശിനിയായ സ്ത്രീയുമായി ഒന്നിച്ചു താമസം ആരംഭിച്ചത്. ടാപ്പിംഗ് തൊഴിലാളികൾ ആയിരുന്ന ഇരുവരും കാസർഗോട്ടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ഇരുവരും തമ്മിൽ തർക്കം ഉണ്ടാകുകയും ആന്റോ യുവതിയെ ഷാൾ കഴുത്തിൽ കുരുക്കി കൊലപ്പെടുത്തുകയുമായിരുന്നു. അതിനുശേഷം മൂന്നു ദിവസം ഇതേവീട്ടിൽ തന്നെ ഇയാൾ കഴിഞ്ഞുവന്നു. യുവതിയെ ടാപ്പിംഗിനു കാണാതായതോടെ വീട്ടിൽ തൊഴിലാളികൾ അന്വേഷിച്ചെത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്തിറഞ്ഞത്.
വീട്ടിൽ നിന്നു വീട്ടിൽ നിന്നു അസഹ്യമായ ദുർഗന്ധം അനുഭവപ്പെട്ടതോടെ ആളുകളിൽ സംശയമുണരുകയായിരുന്നു. അപ്പോഴേക്കും ആന്റോ സെബാസ്റ്റ്യൻ തിരുവനന്തപുരത്തുള്ള ഒരു ഹോട്ടലിൽ താമസമാക്കിയിരുന്നു.
ബദിയടുക്ക പൊലീസ് സ്റ്റേഷനിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തമ്പാനൂർ പൊലീസ് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ അന്വേഷണം ആരംഭിച്ച് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments