Latest NewsNewsTechnology

ഫേസ്ബുക്ക്: പ്രതിദിന സജീവ ഉപയോക്താക്കളുടെ എണ്ണം പുറത്തുവിട്ടു, ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഇന്ത്യയും

സജീവ ഉപയോക്താക്കളുടെ വളർച്ചയിൽ നിർണായക സ്വാധീനം ചെലുത്തിയ ആദ്യ മൂന്ന് രാജ്യങ്ങളിൽ ഒന്നായിരിക്കുകയാണ് ഇന്ത്യ

ഇന്ത്യക്കാർക്ക് അഭേദ്യമായ ബന്ധമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ഫേസ്ബുക്ക്. ഒഴിവുസമയങ്ങളിൽ വെറുതെയെങ്കിലും ഫേസ്ബുക്ക് തുറന്നു നോക്കുന്നത് ചിലരുടെ ഇഷ്ട വിനോദമാണ്. ഇത്തരത്തിൽ ദിവസേന ഫേസ്ബുക്ക് ഉപയോഗിക്കുന്ന സജീവ ഉപയോക്താക്കളുടെ കണക്കുകൾ പുറത്തുവിട്ടിരിക്കുകയാണ് കമ്പനി. ഇതോടെ, സജീവ ഉപയോക്താക്കളുടെ വളർച്ചയിൽ നിർണായക സ്വാധീനം ചെലുത്തിയ ആദ്യ മൂന്ന് രാജ്യങ്ങളിൽ ഒന്നായിരിക്കുകയാണ് ഇന്ത്യ. സോഷ്യൽ മീഡിയ മേജർ മെറ്റ റെഗുലേറ്ററി ഫയലിംഗിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്. 2022 ഡിസംബർ വരെയുള്ള കണക്കുകളാണ് ഫേസ്ബുക്ക് പുറത്തുവിട്ടിരിക്കുന്നത്.

2021 ഡിസംബറിലെ കണക്കുകൾ പ്രകാരം, ഇന്ത്യയിൽ നിന്നുള്ള സജീവ ഉപയോക്താക്കളുടെ എണ്ണം 1.93 ബില്യണാണ്. എന്നാൽ, ഒരു വർഷം പിന്നിടുമ്പോൾ പ്രതിദിന സജീവ ഉപയോക്താക്കളുടെ എണ്ണത്തിൽ 4 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യയ്ക്ക് പുറമേ ഫിലിപ്പീൻസ്, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളാണ് പ്രതിദിന സജീവ ഉപയോക്താക്കളുടെ എണ്ണത്തിൽ മുൻപന്തിയിൽ ഉള്ളത്. ഒരു ദിവസം വെബ്സൈറ്റ് മുഖാന്തരമോ, മൊബൈൽ ആപ്ലിക്കേഷൻ മുഖാന്തരമോ ആണ് ഉപയോക്താക്കൾ ഫേസ്ബുക്ക് സന്ദർശിക്കുന്നത്.

Also Read: ജനവാസമേഖലയിലെ കാട്ടാന ശല്യം; വയനാട്ടിൽ നിന്നുള്ള ആർആർടി സംഘം ഇന്ന് ഇടുക്കിയിലെത്തും

shortlink

Related Articles

Post Your Comments

Related Articles


Back to top button