എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് ഏറ്റവും പ്രധാനപ്പെട്ടതാണ് കാല്‍സ്യം. കാല്‍സ്യം അടങ്ങിയ ആഹാരം ധാരാളം കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.
ബദാം, ബ്രോക്കോളി, കാബേജ്, സാല്‍മണ്‍ ഫിഷ്, സോയ്, പാല്‍ ഉല്‍പന്നങ്ങള്‍ എന്നിവയെല്ലാം കഴിക്കുന്നത് വളരെ നല്ലതാണ്
ശരീരത്തിലേയ്ക്ക് കാല്‍സ്യം കൃത്യമായ അളവില്‍ എത്തണമെങ്കില്‍ വിറ്റമിന്‍ ഡി ആവശ്യത്തിന് ശരീരത്തില്‍ ഉണ്ടായിരിക്കണം.
കൃത്യമായ രീതിയില്‍ വ്യായാമം ചെയ്യണം. ശരീരഭാരം കുറയ്ക്കുന്നതും അതുപോലെ, എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നതുമായ നടത്തം, ജോഗിംഗ്, പടികള്‍ കയറി ഇറങ്ങുന്നത് എന്നീ ചെറിയ ചെറിയ വ്യായമങ്ങള്‍ ചെയ്താല്‍ എല്ലുകള്‍ക്ക് ബലം ലഭിക്കുന്നതാണ്.
Post Your Comments