Latest NewsKerala

‘എന്നാ പിന്നെ മുറുക്കി ഉടുക്കാന്‍ ഒരു മുണ്ടെങ്കിലും തന്നേച്ചു പോടാ’: സംസ്ഥാന ബജറ്റിന് ട്രോള്‍പൂരം

തിരുവനന്തപുരം:. സാധാരണക്കാരന്റെ നട്ടെല്ലൊടിക്കാവുന്ന വിലക്കയറ്റത്തിനു വഴിയൊരുക്കുന്ന കടുത്ത പ്രഖ്യാപനങ്ങളുമായി ധനമന്ത്രി കെ.എൻ.ബാല ഗോപാലിന്റെ ബജറ്റ് പ്രസംഗം കേട്ട് ഞെട്ടിത്തരിച്ചു പോയിരിക്കുകയാണ് കേരളം. സാമൂഹ്യക്ഷേമ പെന്‍ഷന്‍ ചില്ലിക്കാശ് കൂട്ടാതെ വിലക്കയറ്റത്തിനുതകുന്ന തീരുമാനങ്ങളുമായുള്ള ബജറ്റിനെതിരെ പ്രതിപക്ഷം സടകുടഞ്ഞെഴുന്നേറ്റിരിക്കുകയാണ്.

മുറുക്കിയുടുക്കാന്‍ ഒരു മുണ്ടെങ്കിലും തന്നിട്ട് പോകാനും വിഷം ഒഴികെ എല്ലാത്തിനും വിലക്കയറ്റമാണെന്നൊക്കെയാണ് പരിഹാസം. ‘കരയരുത്, വിമർശിക്കരുത്, ന്യായീകരണ തൊഴിലാളികൾ കരയാൻ പാടില്ല, ഇങ്ങനെ ദുഃഖം കടിച്ചമർത്തി ചിരിച്ചുകൊണ്ട് ന്യായീകരിക്ക്’ എന്ന് പറഞ്ഞ് ജോക്കർ സിനിമയിലെ രംഗങ്ങൾ വരെ കോർത്തിണക്കി വരുകയാണ് ട്രോളുകൾ. ‘എങ്ങനെയുണ്ട് ജനകീയ ബജറ്റ്’ എന്ന് ചോദിക്കുമ്പോൾ ‘മുകുന്ദനുണ്ണി അസോസിയേറ്റ്സ്’ എന്ന സിനിമയിലെ നായിക നൽകിയ പ്രശസ്തമായ മറുപടിയും ട്രോളായി മാറി വെറലായി.

അതേസമയം, സംസ്ഥാന ബജറ്റിനെതിരെ പ്രതിഷേധിച്ച് ഇന്ന് കേരളത്തില്‍ കോണ്‍ഗ്രസ് കരിദിനം ആചരിക്കും. ഡിസിസികളുടെ നേതൃത്വത്തില്‍ ജില്ലാ കേന്ദ്രങ്ങളില്‍ രാവിലെ പ്രതിഷേധ പരിപാടികളും വൈകുന്നേരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനങ്ങളും നടത്തും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button