Latest NewsNewsBusiness

നേട്ടത്തിലേറി വ്യാപാരം, ആഭ്യന്തര സൂചികകൾ കുതിച്ചുയർന്നു

ബിഎസ്ഇ സെൻസെക്സ് 909.64 പോയിന്റാണ് ഉയർന്നത്

ആഭ്യന്തര സൂചികകൾ പ്രതിരോധം തീർത്തതോടെ നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. തുടർച്ചയായ രണ്ട് ദിവസവും സൂചികകൾ സമ്മിശ്ര പ്രകടനം കാഴ്ചവച്ചുവെങ്കിലും, ഇന്ന് സെൻസെക്സും നിഫ്റ്റിയും ഒരുപോലെ മുന്നേറി. ബിഎസ്ഇ സെൻസെക്സ് 909.64 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 60,841.88- ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 243.60 പോയിന്റ് ഉയർന്ന് 17,854- ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് വിപണിയിൽ 1,344 ഓഹരികൾ മുന്നേറിയും, 2,200 ഓഹരികൾ ഇടിഞ്ഞും, 124 ഓഹരികൾ മാറ്റമില്ലാതെയും വ്യാപാരം അവസാനിപ്പിച്ചു. അതേസമയം, ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ നേരിയ ഇടിവ് നേരിട്ടു.

ഏഷ്യൻ പെയിന്റ്സ്, ആക്സിസ് ബാങ്ക്, ബജാജ് ഫിൻസർവ്, ബജാജ് ഫിനാൻസ്, ഭാരതി എയർടെൽ, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, ഹിന്ദുസ്ഥാൻ യൂണിലിവർ, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ്, ഐടിസി തുടങ്ങിയവയുടെ ഓഹരികൾ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അതേസമയം, എച്ച്സിഎൽ ടെക്നോളജീസ്, ടെക് മഹീന്ദ്ര, വിപ്രോ തുടങ്ങിയവയുടെ ഓഹരികൾക്ക് നേരിയ തോതിൽ മങ്ങലേറ്റു.

Also Read: ക്ഷേമ പെൻഷനുകളിൽ നൂറ് രൂപ പോലും വർദ്ധനവില്ല, ജനദ്രോഹ നടപടികൾ കൈക്കൊണ്ട ബജറ്റ്!! വിമർശനം

shortlink

Related Articles

Post Your Comments

Related Articles


Back to top button