YouthLatest NewsNewsLife Style

ഉറക്കമില്ലായ്‌മ ആണോ പ്രശ്‌നം? പരിഹാരമുണ്ട് !

ഉറക്കമില്ലായ്മ പലരേയും ബാധിക്കുന്ന വലിയൊരു പ്രശ്ന്മാണ്. ആഗ്രഹിക്കുന്ന സമയത്തൊന്നും ഉറങ്ങാൻ കഴിയാതെ വരിക, കണ്ണടച്ചിട്ടും നിദ്രാദേവി കടാക്ഷിക്കാതിരിക്കുക ഇതെല്ലാം ഇപ്പോൾ മിക്കവരിലും ഉള്ള പ്രശ്നമാണ്. രാത്രി നല്ല ഉറക്കം കിട്ടിയില്ലെങ്കിൽ പിറ്റേദിവസത്തെ കാര്യം ഗോവിന്ദ ആണ്. നമ്മൾ ചെയ്യുന്ന ജോലിയെ വരെ അത് ബാധിക്കും.

എളുപ്പം ഉറങ്ങാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. അവ കഴിച്ചാൽ പെട്ടന്ന് ഉറങ്ങാൻ സാധിക്കും. വാഴപ്പഴം ഉറക്കത്തിന് സഹായിക്കുന്ന ഒന്നാണ്. ഉയര്‍ന്ന അളവില്‍ പൊട്ടാസ്യവും മഗ്നീഷ്യവും അടങ്ങിയിട്ടുള്ള ഫലമാണ് വാഴപ്പഴം. പൊട്ടാസ്യവും മഗ്നീഷ്യവും ശരീരം ആയാസരഹിതമാക്കി ഉറക്കത്തിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്. ഇതുകൂടാതെ പ്രകൃതിദത്തമായ മധുരം അടങ്ങിയിട്ടുള്ള തേന്‍ കഴിക്കുന്നതും നമ്മളെ ഉറക്കത്തിലേക്ക് വളരെ പെട്ടന്ന് നയിക്കും.

ശരീരത്തില്‍ മഗ്നീഷ്യത്തിന്റെ അളവ് കുറയാതിരിക്കാൻ ശ്രദ്ധിക്കുക. ഇത് കുറഞ്ഞാല് ഉറങ്ങാൻ കഴിയില്ല. മഗ്നീഷ്യം നന്നായി അടങ്ങിയിട്ടുള്ള ബദാം കഴിച്ചാലും ഉറക്കം താനേ വരും. ഉറങ്ങാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും ഒഴിവാക്കേണ്ട ഒന്നാണ് ഉച്ച കഴിഞ്ഞുള്ള കാപ്പികുടി. കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീൻ ഉറക്കത്തെ ബാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button