Latest NewsIndia

തെലങ്കാനയിലെ ഈ ഗ്രാമത്തിലെ ആളുകളുടെ ശരാശരി പ്രായം 90 വയസ്സ് , രോഗങ്ങളൊന്നുമില്ല! ആരോഗ്യ രഹസ്യം അറിയണ്ടേ?

മാറിയ ഭക്ഷണശീലങ്ങളും അന്തരീക്ഷ മലിനീകരണവും കാരണം ആളുകളുടെ ആയുസ്സ് കുറയുന്നു എന്നാണു പല പഠനങ്ങളും പറയുന്നത്. ഈ കാലയളവിൽ 70 വർഷം വരെ ജീവിക്കുന്നത് മഹത്തായ കാര്യമാണ്. എന്നാൽ തെലങ്കാനയിലെ ഒരു ഗ്രാമത്തിൽ നിന്നും വരുന്ന വാർത്തകൾ ആശ്ചര്യപ്പെടുത്തുന്നതാണ്. ഇവിടുത്തെ ആളുകളുടെ ശരാശരി പ്രായം 90 വയസ്സിനു മുകളിലാണ്. എല്ലാ ആളുകളും നല്ല ആരോഗ്യത്തോടെ സന്തോഷത്തോടെ ജീവിക്കുന്നു. ഇതിന് ഒരു പ്രത്യേക കാരണമുണ്ട്. അവരെല്ലാം പ്രകൃതിയോട് ചേർന്ന് ജീവിക്കുന്നവരാണ്.

മരങ്ങൾക്കും വിളനിലങ്ങൾക്കും കുന്നുകൾക്കും മേച്ചിൽപ്പുറങ്ങൾക്കും ഇടയിലാണ് അവർ ജീവിക്കുന്നത്. ഈ ഗ്രാമത്തിലെ ആളുകൾ പഴയ ഭക്ഷണ ശീലങ്ങൾ കാരണം തികച്ചും ആരോഗ്യമുള്ളവരാണ്. മലിനീകരണ രഹിതമായ അന്തരീക്ഷമാണ് ഇവിടെയുള്ളത്. ആ ഗ്രാമം ഏതെന്നോ? കാമറെഡ്ഡി ജില്ലയിലെ രാമ റെഡ്ഡി മണ്ഡലത്തിലെ രാജമ്മ താണ്ട ആണ് ആ ഗ്രാമം. വളരെ ചെറിയ ഒരു ഗ്രാമപഞ്ചായത്ത്. ജനസംഖ്യ 300 വരെ മാത്രം. ഇവിടെ ഭൂരിഭാഗം ആളുകളും കൃഷിയെ ആശ്രയിച്ചാണ് ഉപജീവനം നടത്തുന്നത്. ഓരോ കുടുംബത്തിനും ശരാശരി നാലേക്കർ ഭൂമിയുണ്ട്.

അവരുടെ ശരാശരി ആയുർദൈർഘ്യം 90 വർഷമാണ്. കഴിഞ്ഞ 30 വർഷത്തിനിടെ ഏഴ് പേർ മാത്രമാണ് മരിച്ചത്. മരിച്ചവരിൽ രണ്ടുപേർ മാത്രമാണ് മധ്യവയസ്‌ക്കർ. അസുഖത്തെ തുടർന്നാണ് ഇവർ മരിച്ചത്. ബാക്കിയുള്ള അഞ്ചിൽ.. രണ്ട് പേർ 100 വർഷം പൂർത്തിയാക്കിയ ശേഷമാണ് മരിച്ചത്. ഇവിടെയുള്ളവർ ശുദ്ധവായു ശ്വസിക്കുന്നു, ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നു, വളരെ സമാധാനത്തോടെ ജീവിക്കുന്നു ‌- ഈ ചിട്ടയനുസരിച്ചാണ് ഇവരുടെ ജീവിതം. പരുത്തി റൊട്ടിയാണ് ഇവരുടെ പ്രധാന ഭക്ഷണം. ഇഞ്ചിയും വെളുത്തുള്ളിയും ചേർത്താണ് ഇവ കഴിക്കുന്നത്.

അവരുടെ പറമ്പിൽ വിളയുന്ന പുതിയ പച്ചക്കറികൾ കൊണ്ട് അവർ കറി ഉണ്ടാക്കുന്നു. ഗ്രാമത്തിൽ സിലിണ്ടറുകൾ ഉപയോഗിക്കുന്നില്ല. എന്ത് പാചകം ചെയ്താലും വിറക് അടുപ്പിലാണ് പാകം ചെയ്യുന്നത്. തണ്ടയിലെ വീടുകളിൽ ടിവിയും ഫോണും ഒഴികെ മറ്റ് ഇലക്‌ട്രോണിക് സാധനങ്ങളൊന്നും കാണാനില്ല. ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, റൈസ് കുക്കർ, കൂളർ തുടങ്ങിയ വീട്ടുപകരണങ്ങൾ ഒഴിവാക്കിയിട്ടുണ്ട് . രാജമ്മ തണ്ടയിലെ ജനങ്ങൾ ഉപയോഗിക്കുന്നത് കുഴൽ കിണറിലെ വെള്ളം മാത്രമാണ്.

രണ്ട് വർഷം മുമ്പ് കൊറോണ എന്ന മഹാമാരി ലോകത്തെയാകെ പിടിച്ചു കുലുക്കിയിരുന്നു. പക്ഷേ രാജമ്മ തണ്ടയിലെ ജനങ്ങളെ തൊടാൻ കൊറോണയ്‌ക്കും കഴിഞ്ഞില്ല. പ്രതിരോധശേഷി കൂടുതലായതിനാൽ ആർക്കും രോഗബാധയുണ്ടായില്ല. വിവിധ ഇടങ്ങളിൽ സ്ഥിരതാമസമാക്കിയ തണ്ട നിവാസികൾ പോലും കൊറോണ കാലത്ത് സ്വന്തം നാട്ടിലെത്തി സുരക്ഷിതരായി.

മുൻപ് കാലത്ത് നമ്മുടെ പൂർവികരും ഈ ജീവിത രീതികളാണ് ശീലിച്ചിരുന്നത്. പഴയ മുത്തശ്ശിമാർക്കും മറ്റുമുള്ള ആരോഗ്യം ഇന്നത്തെ തലമുറയ്ക്ക് ഇല്ല താനും. അനാവശ്യമായി ആശുപത്രിയിൽ പോകുന്ന പതിവ് അന്നില്ലായിരുന്നു. അന്ന് കേട്ടുകേഴ്വി മാത്രമായിരുന്ന ഷുഗറും പ്രഷറുമൊക്കെ ഇന്ന് ചെറുപ്രായത്തിൽ തന്നെ പലർക്കും പിടിമുറുക്കുന്നു. നമ്മുടെ ജീവിത രീതിയിൽ മാറ്റമുണ്ടാക്കിയാൽ ആരോഗ്യ പ്രശ്നങ്ങളിൽ നിന്ന് രക്ഷനേടാമെന്ന് ഈ ഗ്രാമവാസികൾ തെളിയിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button