Latest NewsNewsBusiness

ഡിജിറ്റൽ പേയ്മെന്റ് രംഗത്ത് പുത്തൻ ചുവടുവെപ്പ്, പുതിയ യുപിഐ ആപ്പ് ഉടൻ എത്തും

ഉപഭോക്താക്കൾക്ക് ഒട്ടനവധി ക്യാഷ്ബാക്കുകളാണ് പേ രൂപ് ഉപയോഗിക്കുന്നതിലൂടെ ലഭിക്കുക

ഇന്ന് ഭൂരിഭാഗം ആളുകളും പേയ്മെന്റ് നടത്താൻ ഉപയോഗിക്കുന്ന സംവിധാനമാണ് യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (യുപിഐ). തടസങ്ങൾ ഇല്ലാതെ ഡിജിറ്റൽ പേയ്മെന്റുകൾ നടത്താനും പണം കൈമാറാനും സാധിക്കുന്നമെന്നതാണ് യുപിഐയുടെ പ്രധാന പ്രത്യേകത. ഇത്തവണ വിപണിയിൽ പുതിയ യുപിഐ ആപ്പ് എത്തുകയാണ്. ‘പേ രൂപ്’ എന്ന പേര് നൽകിയിരിക്കുന്ന ഈ ആപ്പിൽ സാമ്പത്തിക ഇടപാടുകൾ വേഗത്തിലും സുഗമവുമായി നടത്താൻ സാധിക്കും.

ഉപഭോക്താക്കൾക്ക് ഒട്ടനവധി ക്യാഷ്ബാക്കുകളാണ് പേ രൂപ് ഉപയോഗിക്കുന്നതിലൂടെ ലഭിക്കുക. നിലവിലെ, യുപിഎ ആപ്പുകളെക്കാൾ പേ രൂപ് കൂടുതൽ ലളിതമാണെന്നാണ് കമ്പനിയുടെ വാദം. ഐഒഎസ്, ആൻഡ്രോയിഡ് പ്ലാറ്റ്ഫോമുകൾ മുഖാന്തരം പേ രൂപ് ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നതാണ്.

Also Read: പണിക്കിടെ കടന്നൽ ഇളകി വന്ന് കുത്തി: 83കാരന് ദാരുണാന്ത്യം

മലയാളികളായ സുരേഷ് കുമാർ, വിശാൽ നായർ, ബെംഗളൂരു സ്വദേശി മഹാദേവപ്പ ഹളകറ്റി എന്നിവർ ചേർന്നാണ് പേ രൂപ് വികസിപ്പിച്ചെടുത്തത്. കേന്ദ്ര സർക്കാറിന്റെ ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് പേ രൂപ് എന്ന ആശയത്തിന് തുടക്കമിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button