Latest NewsKeralaNewsBusiness

കേരള ബഡ്ജറ്റ് 2023: കനിവ് കാത്ത് കെഎസ്ആർടിസി

കേരളത്തിലെ ഗ്രാമീണ മേഖലകളിൽ ഇലക്ട്രിക്, ലോ ഫ്ലോർ ബസുകൾ അവതരിപ്പിച്ചിരുന്നു.

ഇത്തവണത്തെ കേരള ബഡ്ജറ്റിൽ പ്രതീക്ഷകൾ അർപ്പിച്ചിരിക്കുകയാണ് കെഎസ്ആർടിസി. വൻ പ്രതിസന്ധികളിലൂടെയാണ് കഴിഞ്ഞ വർഷവും കെഎസ്ആർടിസി കടന്നുപോയത്. ഇത്തവണ അവതരിപ്പിക്കാനിരിക്കുന്ന ബഡ്ജറ്റിൽ കെഎസ്ആർടിസിക്ക് മാന്യമായ ഒരു പാക്കേജ് നൽകണമെന്നാണ് ആവശ്യം. ബഡ്ജറ്റ് പ്രഖ്യാപനങ്ങളിലൂടെ മാത്രം കെഎസ്ആർടിസിയെ പഴയ നിലയിലേക്ക് തിരിച്ചുകൊണ്ടുവരാൻ സാധിക്കുകയില്ല. ജീവനക്കാർക്ക് ശമ്പളം കൊടുക്കുന്നത് ഉൾപ്പെടെയുളള ജീവാശ്വാസം നൽകുന്ന പ്രഖ്യാപനങ്ങൾക്കാണ് കെഎസ്ആർടിസി കാത്തിരിക്കുന്നത്.

കേരളത്തിലെ ഗ്രാമീണ മേഖലകളിൽ ഇലക്ട്രിക്, ലോ ഫ്ലോർ ബസുകൾ അവതരിപ്പിച്ചിരുന്നു. വിദഗ്ധവും വിശദവുമായ പഠനങ്ങൾ ഇല്ലാതെ നടത്തിയ ഇത്തരം പരിഷ്കരണങ്ങൾ കെഎസ്ആർടിസിക്ക് കൂടുതൽ തിരിച്ചടി ആയിട്ടുണ്ട്. ഗ്രാമീണ മേഖലകളിൽ ഇത്തരം ബസുകൾക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചിരുന്നില്ല. ഇത്തരത്തിലുള്ള ആശയങ്ങൾ കെഎസ്ആർടിസിയുടെ നിലനിൽപ്പിന് തന്നെ വെല്ലുവിളിയാണ് ഉയർത്തുന്നത്. അതേസമയം, വിവിധ ഘട്ടങ്ങളിലായി പ്രഖ്യാപിച്ച ടൂർ പാക്കേജുകൾ കെഎസ്ആർടിസിക്ക് പ്രതീക്ഷ നൽകുന്നുണ്ട്.

Also Read: സംസ്ഥാനത്ത് ധന പ്രതിസന്ധി മറികടക്കാൻ കഴിയുമോ? സംസ്ഥാന ബജറ്റ് ഇന്ന് 

shortlink

Related Articles

Post Your Comments

Related Articles


Back to top button