Latest NewsKeralaNews

‘കൂടുതല്‍ വായ്പയെടുക്കാനുള്ള ധനസ്ഥിതിയുണ്ട്, കേന്ദ്രം കേരളത്തെ ഞെരുക്കുന്നു’: കടമെടുപ്പ് പരിധി കുറച്ചതിനെതിരെ ധനമന്ത്രി

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം പൂര്‍ണ ബജറ്റ് അവതരണം തുടങ്ങി. ധനമന്ത്രി കെ.എന്‍ രാജഗോപാല്‍ ബജറ്റ് അവതരിപ്പിക്കുന്നു. ബജറ്റ് അവതരണത്തിനിടെ കേന്ദ്ര സർക്കാരിനെ വിമർശിച്ച് ധനമന്ത്രി. കൂടുതല്‍ വായ്പയെടുക്കാനുള്ള ധനസ്ഥിതി കേരളത്തിനുണ്ടെന്നും, കേരളം കടക്കെണിയിലല്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ വായ്പാ നയത്തില്‍ മാറ്റമില്ലെന്നും അദേഹം വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന്റെ ധനനയം വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന ആരോപണവും അദ്ദേഹം ഉയർത്തി. കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ ഞെരുക്കുകയാണ്. കടമെടുപ്പ് പരിധി കുറച്ച് കേരളത്തിന്റെ വികസനം തടസപ്പെടുത്തുകയാണെന്നും അദേഹം ബജറ്റ് അവതരണത്തില്‍ പറഞ്ഞു.

കിഫ്‌ബി ബാധ്യത സംസ്ഥാനത്തിന്റ ബാധ്യതയാക്കിയത് കേന്ദ്രത്തിന്‍റെ നടപടികള്‍ മൂലമാണെന്നും സംസ്ഥാനത്തിനുള്ള ജിഎസ്ടി വിഹിതം കുറച്ചുവെന്നും ധനമന്ത്രി ബജറ്റ് അവതരണത്തിനിടെ വിശദമാക്കി. കേന്ദ്രത്തിന്‍റെ പദ്ധതികളില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം അവഗണിക്കപ്പെടുകയാണ്.

അതിജീവനത്തിന്റെ വര്‍ഷമായിരുന്നു കടന്നു പോയതെന്ന് ബജറ്റ് അവതരണത്തിന് ആമുഖമായി ധനമന്ത്രി പറഞ്ഞു. കേരളം പ്രതിസന്ധിയില്‍ നിന്ന് കരകയറിയ വര്‍ഷമാണിത്. വ്യാവസായ നേഖലയില്‍ അടക്കം മികച്ച വളര്‍ച്ചാ നിരക്ക് ഉണ്ടായിയെന്നും മന്ത്രി പറഞ്ഞു. തനത് വരുമാനാം ഈ വര്‍ഷം 85,000 കോടിയായി ഉയരുമെന്നും മന്ത്രി പറഞ്ഞു. കോവിഡ്, ഓഖി, തുടങ്ങിയ വെല്ലുവിളികളെ ധീരമായി അതിജീവിച്ചു. ആഭ്യന്തര ഉല്‍പാദനം വര്‍ധിച്ചു. വിലക്കയറ്റം നേരിടാന്‍ 2000 കോടി രൂപ വകയിരുത്തി. റബര്‍ സബ്‌സിഡിക്ക് 600 കോടി രൂപ അനുവദിച്ചു.

സംസ്ഥാന ബജറ്റിനെ കുറിച്ച് ആശങ്ക വേണ്ടെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തിന് മുമ്പ് മാധ്യമങ്ങളോട് പറഞ്ഞു. താങ്ങാനാവാത്ത ഭാരം ജനങ്ങള്‍ക്കുണ്ടാകില്ല. അധികഭാരം അടിച്ചേല്‍പിക്കുന്നത് എല്‍ഡിഎഫ് നയമല്ലെന്നും ചെലവ് ചുരുക്കാന്‍ സ്വാഭാവികമായും നിര്‍ദേശങ്ങളുണ്ടാകുമെന്നും ജനകീയ മാജിക് പ്രതീക്ഷിക്കാമെന്നും ധനമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button