ഹൈദരാബാദ്: ഉദ്ഘാടനത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ തെലങ്കാനയിലെ പുതിയ സെക്രട്ടേറിയറ്റ് കെട്ടിടത്തിന് തീപിടിച്ചു. ഹൈദരാബാദിലെ എൻടിആർ ഗാർഡൻസിനടുത്ത് പണി കഴിപ്പിച്ച പുതിയ കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. പുലർച്ചെ രണ്ടേകാലോടെയാണ് കെട്ടിടത്തിന്റെ ഒന്നാം നിലയിൽ തീ പടരുന്നതായി കണ്ടത്.
ഈ മാസം 17-ന് ഉദ്ഘാടനം ചെയ്യാനിരിക്കുന്ന പുതിയ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായിരിക്കുന്നത്. മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു പിണറായി വിജയനടക്കം അയൽ സംസ്ഥാനങ്ങളിലെ ബിജെപിയിതര മുഖ്യമന്ത്രിമാരെയും, പ്രാദേശിക പ്രതിപക്ഷനേതാക്കളെയും കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് ക്ഷണിച്ചിരുന്നു. 11 അഗ്നിശമനസേനാ യൂണിറ്റുകളെത്തിയാണ് തീയണച്ചത്. തീപിടുത്തം ഉണ്ടാകാൻ ഇടയായ കാരണം വ്യക്തമല്ല .
Post Your Comments